ആ​ദി​വാ​സി​ക​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി
Wednesday, February 19, 2020 12:53 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ തേ​ന്‍​വ​യ​ല്‍, ഇ​രു​വ​യ​ല്‍, മു​ള​മ്പ​ള്ളി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
പു​ത്തൂ​ര്‍​വ​യ​ലി​ന​ടു​ത്ത തേ​ന്‍​വ​യ​ല്‍ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ല്‍ 16 കു​ടും​ബ​ങ്ങ​ളും തു​റ​പ്പ​ള്ളി​ക്ക​ടു​ത്ത ഇ​രു​വ​യ​ല്‍ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളും മു​ള​മ്പ​ള്ളി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ല്‍ 12 കു​ടും​ബ​ങ്ങ​ളു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല സ​മ​യ​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും ഇ​വി​ടു​ത്തെ ആ​ദി​വാ​സി​ക​ളെ മ​ഴ​ക്കാ​ല​ങ്ങ​ളി​ല്‍ സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളി​ലേ​ക്കാ​ണ് മാ​റ്റി പാ​ര്‍​പ്പി​ക്കാ​റു​ള്ള​ത്.
ആ​ര്‍​ഡി​ഒ, ത​ഹ​സി​ല്‍​ദാ​ര്‍, ആ​ര്‍​ഐ, വി​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​റു​മു​ണ്ട്. തേ​ന്‍​വ​യ​ല്‍ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​ന്‍ തു​റ​പ്പ​ള്ളി​യി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ര്‍​മാ​ണങ്ങ​​ള്‍ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ഇ​രു​വ​യ​ല്‍, മു​ള​മ്പ​ള്ളി ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​ന്‍ കു​നി​ല്‍​വ​യ​ലി​ലും സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.