കുറ്റ്യാടി കല്യാണം : കു​ടും​ബ​ശ്രീ ജില്ലാ മിഷൻ ഇ​ട​പെ​ടു​ന്നു
Friday, February 21, 2020 2:37 AM IST
ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി യു​വ​തി​ക​ളെ കു​റ്റ്യാ​ടി, നാ​ദാ​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന വി​വാ​ഹം ചെ​യ്യു​ന്ന​തി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഇ​ട​പെ​ടു​ന്നു. ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍ വി​വാ​ഹം ചെ​യ്ത പ​ട്ടി​ക​വ​ര്‍​ഗ യു​വ​തി​ക​ളു​ടെ ഭ​ര്‍​തൃ​ഗൃ​ഹ​ങ്ങ​ളി​ലെ ജീ​വി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്റെ തീ​രു​മാ​നം. മി​ഷ​നു കീ​ഴി​ല്‍ രൂ​പീ​ക​രി​ച്ച വി​ജി​ല​ന്റ് ഗ്രൂ​പ്പു​ക​ളു​ടെ സേ​വ​നം ഇ​തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ങ്ങ​ളി​ല്‍​പ്പെ​ട്ട യു​വ​തി​ക​ളെ​യാ​ണ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ വി​വാ​ഹം ചെ​യ്യു​ന്ന​ത്. കു​റ്റി​യാ​ടി ക​ല്യാ​ണം എ​ന്നാ​ണ് ഇ​ത് ജി​ല്ല​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​ണ് കു​റ്റ്യാടി ക​ല്യാ​ണം കു​ടും​ബ​ശ്രീ മി​ഷ​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പോ​ലീ​സി​ലെ ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​നും പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​നും കു​റ്റ്യാടി ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹി​ത​രാ​കു​ന്ന ആ​ദി​വാ​സി യു​വ​തി​ക​ള്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ചൂ​ഷ​ണ​ത്തി​നോ പീ​ഡ​ന​ത്തി​നോ ഇ​ര​ക​ളാ​കു​ന്നു​ണ്ടെ​ങ്കി​ല്‍ കു​റ്റ്യാടി ക​ല്യാ​ണ​ത്തി​നെ​തി​രെ ഊ​രു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ഉ​ള്‍​പ്പെ​ടെ ന​ട​ത്താ​നാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ന്റെ ആ​ലോ​ച​ന.

കുറ്റ്യാടി ക​ല്യാ​ണ​ത്തി​ലൂ​ടെ ജി​ല്ല​യി​ല്‍ എ​ത്ര ആ​ദി​വാ​സി യു​വ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യി എ​ന്ന​തി​ല്‍ ജി​ല്ല​യി​ല്‍ ഒ​രേ​ജ​ന്‍​സി​യു​ടെ​യും പ​ക്ക​ല്‍ ക​ണ​ക്കി​ല്ല. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 34 കു​റ്റ്യാടി ക​ല്യാ​ണ​ങ്ങ​ള്‍ ന​ട​ന്ന​താ​യാ​ണ് കു​ടും​ബ​ശ്രീ മി​ഷ​നു പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന​സി​ലാ​യ​ത്. മൂ​ന്നു യു​വ​തി​ക​ള്‍ ഭ​ര്‍​തൃ​വീ​ട്ടി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യാ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ണി​യാ​മ്പ​റ്റ, കോ​ട്ട​ത്ത​റ, ക​ല്‍​പ്പ​റ്റ മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ടു​ത്ത​കാ​ല​ത്തു കു​റ്റ്യാടി ക​ല്യാ​ണം ന​ട​ന്നു. മു​ണ്ടേ​രി​യി​ല്‍​നി​ന്നു മേ​പ്പാ​ടി​ക്കാ​ര​നാ​യ ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് നാ​ദാ​പു​ര​ത്തേ​ക്കു വി​വാ​ഹം ചെ​യ്തു കൊ​ണ്ടു​പോ​യ​ത്.

കുറ്റ്യാ​ടി ക​ല്യാ​ണ​ത്തി​ല്‍ വി​വാ​ഹ​ച്ചെ​ല​വ് പൂ​ര്‍​ണ​മാ​യും വ​ഹി​ക്കു​ന്ന​തു വ​ര​നും വീ​ട്ടു​കാ​രു​മാ​ണ്. വ​ധു​വി​നു ആ​ഭ​ര​ണ​ങ്ങ​ളും മ​താ​പി​താ​ക്ക​ള്‍​ക്കു സ​മ്മാ​ന​ങ്ങ​ളും വ​ര​ന്റെ​യാ​ളു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഇ​ട​നി​ല​ക്കാ​ര്‍​ക്കു 20,000 രൂ​പ മു​ത​ല്‍ 60,000 രൂ​പ വ​രെ​യാ​ണ് ക​മ്മീ​ഷ​ന്‍. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ചാ​ര​പ്ര​കാ​ര​മ​ല്ലാ​തെ ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല. ഹി​ന്ദു​മ​ത​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് ആ​ദി​വാ​സി യു​വ​തി​യെ ഭാ​ര്യ​യാ​യി സ്വീ​ക​രി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും.

വി​ദ്യാ​ഭ്യാ​സ​ക്കു​റ​വും പ്രാ​യ​ക്കൂ​ടു​ത​ലും കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത​ട​ക്കം മ​റ്റു കാ​ര​ണ​ങ്ങ​ള്‍ മൂ​ല​വും സ്വ​സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു വി​വാ​ഹം​ക​ഴി​ക്കാ​ന്‍ പ​റ്റാ​തെ വ​രു​ന്ന​വ​രാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ വ​ധു​ക്ക​ളെ തി​ര​യു​ന്ന​തി​ല്‍ അ​ധി​ക​വു​മെ​ന്നാ​ണ് സൂ​ച​ന. വി​വാ​ഹം ചെ​യ്ത​യ​ച്ച യു​വ​തി​ക​ള്‍ ന​ല്ല​നി​ല​യി​ല്‍ ജീ​വി​ക്കു​ന്ന​താ​യാ​ണ് ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന വി​വ​രം. അ​തേ​സ​മ​യം യു​വ​തി​ക​ളെ വി​വാ​ഹ​ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​ക്കു ഒ​രി​ക്ക​ല്‍​പോ​ലും അ​യ​യ്ക്കാ​ത്ത​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

വീ​ട്ടു​കാ​ര്‍ ആ​ലോ​ചി​ച്ചു ന​ട​ത്തു​ന്ന വി​വാ​ഹ​മാ​ണെ​ങ്കി​ലും ആ​ദി​വാ​സി യു​വ​തി​ക​ള്‍​ക്കു പൊ​തു​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ല്‍ മ​തി​യാ​യ സ്വീ​കാ​ര്യ​ത​യും സം​ര​ക്ഷ​ണ​വും ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​തി​നാ​ല്‍​ത്ത​ന്നെ കു​റ്റി​യാ​ടി ക​ല്യാ​ണം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. പ്രാ​യ​ക്കൂ​ടു​ത​ല്‍​മൂ​ലം സ്വ​സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു വ​ര​നെ ല​ഭി​ക്കാ​ത്ത ആ​ദി​വാ​സി യു​വ​തി​ക​ള്‍ ഇ​ത​ര വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രെ വി​വാ​ഹം ചെ​യ്യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ്യാടി ക​ല്യാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു ഭാ​വി​യി​ല്‍ ഗോ​ത്ര​ത്ത​നി​മ​യെ​യും സം​സ്‌​കാ​ര​ത്തെ​യും അം​ഗ​ബ​ല​ത്തെ​യും ദു​ര്‍​ബ​ല​മാ​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​വും ചി​ല കോ​ണു​ക​ളി​ല്‍ ഉ​യ​രു​ന്നു​ണ്ട്.