ഉ​യ​ര്‍​ന്ന താ​പ​നി​ല: മു​ന്ന​റി​യി​പ്പു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ:​ജി​ല്ല​യി​ല്‍ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്ക് സൂ​ര്യ​ഘാ​തം ഏ​ല്‍​ക്കാ​നും ചെ​ള​ളു​പ​നി​പോ​ലു​ള​ള ​രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നു​മു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ജ​ന​ങ്ങ​ള്‍​ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഫെ​ബ്രു​വ​രി​യി​ല്‍​ത്ത​ന്നെ ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മൃ​ഗ​ങ്ങ​ളുടെ ര​ക്ത​ചം​ക്ര​മ​ണ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ശു​ക്ക​ളി​ല്‍ പാ​ലി​ന്‍റെ അ​ള​വ് കു​റ​യു​ക, വാ​യി​ലെ ഉ​മി​നീ​ര്‍ പ​ത പോ​ലെയാകുക, അ​മി​ത​മാ​യ കി​ത​പ്പ്, ക​ണ്ണി​ല്‍ പീ​ള​കെ​ട്ട​ല്‍, മൂ​ത്ര​ത്തിന്‍റെ അ​ള​വ് കു​റ​യുക‍, പ​ശു​ക്ക​ളി​ല്‍ ഗ​ര്‍​ഭം അ​ല​സ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് മൃ​ഗ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

ചെ​ള്ള് പ​നി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍:

ചെ​ള്ള്, പേ​ന്‍ തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കാന്‌ മൃ​ഗ​ങ്ങ​ളു​ടെ ദേ​ഹ​ത്തും തൊ​ഴു​ത്തു​ക​ളി​ലും മ​രു​ന്നു​ക​ള്‍ ഒ​ഴി​ക്ക​ണം. മൃ​ഗ​ങ്ങ​ളു​ടെ ദേ​ഹ​ത്ത് ക​ടി​ച്ചി​രി​ക്കു​ന്ന പ​ട്ടു​ള്ളി​ക​ളെ ക്ലോ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ എ​തി​ര്‍​ദി​ശ​യി​ല്‍ തി​രി​ച്ച് പ​റി​ച്ചെ​ടു​ത്ത് ക​ത്തി​ച്ചു​ക​ള​യ​ണം. മാ​ന്‍, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

സൂ​ര്യ​ാഘാ​തം ത​ട​യാനു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍:

പ​ശു, ആ​ട്, നാ​യ, പൂ​ച്ച, കോ​ഴി തു​ട​ങ്ങി​യ​വ​യ്ക്കു നേ​രി​ട്ടു​ള്ള സൂ​ര്യ​കി​ര​ണ​ങ്ങ​ളി നി​ന്നു സം​ര​ക്ഷ​ണം. വ​യ​ലി​ലും തു​റ​സാ​യ പ​റ​മ്പി​ലും രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മൃ​ഗ​ങ്ങ​ളെ കെ​ട്ടി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്കുക, ചൂ​ട് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ തീ​റ്റ കൊ​ടു​ക്കുക, തൊ​ഴു​ത്തു​ക​ളി​ലും കൂ​ടു​ക​ളി​ലും വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പ് വ​രു​ത്തു​ക​യും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യുക.

സൂ​ര്യ​ഘാ​ത​മേ​റ്റാ​ല്‍ ന​ല്‍​കേ​ണ്ട അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ള്‍:

എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ശ​രീ​രോ​ഷ്മാ​വ് മ​ന​സി​ലാ​ക്കി നെ​റ്റി​യി​ല്‍ ത​ണു​ത്ത വെ​ള്ളം ഒ​ഴി​ക്കു​ക​യോ ഐ​സ് ക​ട്ട​ക​ള്‍ തു​ണി​യി​ല്‍ പൊ​തി​ഞ്ഞു വ​യ്ക്കു​ക​യോ ചെ​യ്യു​ക. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, ക​രി​ക്ക് എ​ന്നി​വ ന​ല്‍​കു​ക.​സൂ​ര്യ​ഘാ​ത​മേ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ല്‍ ഉ​ട​ന​ടി വെ​റ്റ​റി​ന​റി സേ​വ​നം തേ​ടു​ക.