പ്ര​തി​ഭാ​പു​ര​സ്‌​കാ​രം വി​ത​ര​ണം ചെയ്തു
Friday, February 21, 2020 2:41 AM IST
ക​ല്‍​പ്പ​റ്റ: പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍ പ്ര​തി​ഭാ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കെ​ജി​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി​യും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ ബീ​ന വി​ജ​യ​ന്‍, വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ന്‍, ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. ഷാ​ജു ശ​ങ്ക​ര്‍, മു​ള​ന്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് ര​ണ്‍​ജി കു​ര്യ​ന്‍, വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പു​ഷ്‌​ക​ലാ​ദേ​വി, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​കെ. സി​നി, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ല്‍ സ​മ​ദ്, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, കോ​ഴി​ക്കോ​ട് ഡി​ഡി​പി ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി. ​മു​ര​ളീ​ധ​ര​ന്‍ തുടങ്ങിയവര്‌ക്കാണ് പു​ര​സ്‌​കാ​രം ല​ഭി​ച്ചത്. കെ​ജി​പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. തു​ള​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ര്‍, കെ​ജി​പി​എ സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ന്‍, ക്രൂ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി. സു​നി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. ചാ​മു​ണ്ണി, ചേം​ബ​ര്‍ ഓ​ഫ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ സെ​ക്ര​ട്ട​റി സാ​ബു കെ. ​ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് അ​ജി​ത്ത് ുമാ​ര്‍, വ​യ​നാ​ട് ഡി​ഡി​പി വി.​എ​സ്. ഡിം​പി​ള്‍ മാ​ഗി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.