ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്കു ഭൂ​മി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​നം വ​കു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നു
Saturday, February 22, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നു വ​ന​ഭൂ​മി അ​നു​വ​ദി​ച്ച സൂ​പ്രീം​കോ​ട​തി വി​ധി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​ട്ടി​മ​റി​ക്കു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന ഭൂ​മി​യു​ടെ ക​ണ​ക്കി​ൽ പൂ​ക്കോ​ട്, സു​ഗ​ന്ധ​ഗി​രി പ്രൊ​ജ​ക്ടു​ക​ൾ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സ്ഥ​ല​വും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ ത​രി​കി​ട. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​നു വ​ന​ഭൂ​മി അ​നു​വ​ദി​ച്ച് 2010 ഏ​പ്രി​ൽ 30നാ​ണ് ജ​സ്റ്റി​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വാ​യ​ത്. ഇ​തി​നു വ​ള​രെ മു​ന്പ് വൈ​ത്തി​രി താ​ലൂ​ക്കി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​താ​ണ് പൂ​ക്കോ​ട്, സു​ഗ​ന്ധ​ഗി​രി പ​ദ്ധ​തി​ക​ൾ.

സു​പ്രീം കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ വി​ട്ടു​കൊ​ടു​ക്കേ​ണ്ട വ​ന​ഭൂ​മി​യി​ൽ 3008.08 ഹെ​ക്ട​ർ വ​യ​നാ​ട്ടി​ലാ​ണ്. ഇ​തി​ൽ 1082.2766 ഹെ​ക്ട​ർ മാ​ത്ര​മാ​ണ് വ​നം വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ​ത്. അ​ടി​മ​വേ​ല​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ആ​രം​ഭി​ച്ച​താ​ണ് സു​ഗ​ന്ധ​ഗി​രി, പൂ​ക്കോ​ട് പ​ദ്ധ​തി​ക​ൾ. സു​ഗ​ന്ധ​ഗി​രി പ​ദ്ധ​തി​ക്കു 1087-ഉം ​പൂ​ക്കോ​ടി​നു 365.57-ഉം ​ഹെ​ക്ട​ർ ഭൂ​മി​യാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ര​യും സ്ഥ​ലം സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം വി​ട്ടു​കൊ​ടു​ക്കേ​ണ്ട വ​ന​ഭൂ​മി​യു​ടെ ക​ണ​ക്കി​ൽ കൊ​ള്ളി​ക്കു​ന്ന​തു ആ​ദി​വാ​സി ഭൂ​മി വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചു ജി​ല്ല​യി​ൽ 3,614 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ തീ​ർ​ത്തും ഭൂ​ര​ഹി​ത​രാ​ണ്.

വാ​സ​ത്തി​നും കൃ​ഷി​ക്കും യോ​ഗ്യ​മ​ല്ലാ​ത്ത 234.1723-ഉം ​കൈ​യേ​റ്റം ന​ട​ന്ന 237.77-ഉം ​കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ൽ​പ്പെ​ട്ട 1.3-ഉം ​ഹെ​ക്ട​ർ വ​ന​വും കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യു​ടെ ക​ണ​ക്കി​ൽ വ​നം വ​കു​പ്പ് പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​നം വ​കു​പ്പ് യ​ഥാ​ർ​ഥ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ​തി​ൽ 1999ലെ ​കെഎ​സ്ടി നി​യ​മം അ​നു​സ​രി​ച്ച് 660 കു​ടും​ബ​ങ്ങ​ൾ​ക്കു 196.6815 ഹെ​ക്ട​റും മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ 225 കു​ടും​ബ​ങ്ങ​ൾ​ക്കു 91.0502 ഹെ​ക്ട​റും വി​ത​ര​ണം ചെ​യ്തു. മു​ത്ത​ങ്ങ സ​മ​ര ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 57 കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തി​നു സ​ർ​വേ ന​ട​ന്നു​വ​രു​ന്ന 23 ഹെ​ക്ട​റും വ​നം വ​കു​പ്പ് വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. 2006ലെ ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 670.53 ഹെ​ക്ട​റി​നു കൈ​വ​ശ​ക്കാ​ർ​ക്കു രേ​ഖ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഐ​സ്ടി നി​യ​മ​പ്ര​കാ​രം 230 പേ​ർ​ക്കു ഓ​രോ ഏ​ക്ക​റാ​ണ് ന​ൽ​കി​യ​ത്. 430 പേ​ർ​ക്കു 256 ഏ​ക്ക​റും വി​ത​ര​ണം ചെ​യ്തു.

കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ല​ഭി​ക്കേ​ണ്ട മു​ഴു​വ​ൻ വ​ന​ഭൂ​മി​യും ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം പൂ​ർ​ണ​മാ​കു​വെ​ന്നു ആ​ദി​വാ​സി ഭൂ​സ​മ​ര സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തും കൃ​ഷി​ക്കും വാ​സ​ത്തി​നും യോ​ജി​ക്കാ​ത്ത​തും കൈ​യേ​റ്റം ന​ട​ന്ന​തു​മാ​യ​തി​നു പ​ക​രം വ​ന​ഭൂ​മി ല​ഭ്യ​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു.