സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം: ജി.​വി.​രാ​ജ പു​ര​സ്കാ​ര ജേ​താ​വി​നെ ആ​ദ​രി​ച്ചു
Saturday, February 22, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ജി.​വി.​രാ​ജ അ​വാ​ർ​ഡ് ജേ​താ​വി​നു ആ​ദ​രം. പ​വ​ർ​ലി​ഫ്റ്റിം​ഗി​ലെ മി​ക​വി​നു 1981ൽ ​ജി.​വി. രാ​ജ അ​വാ​ർ​ഡ് ല​ഭി​ച്ച മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ് കൃ​ഷ്ണാ​ല​യ​ത്തി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ്(62) സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ആ​ദ​രി​ച്ച​ത്. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും ഒ​ളിന്പ്യനു​മാ​യ മേ​ഴ്സി​കു​ട്ട​ൻ കൃ​ഷ്ണ​കു​മാ​റി​നെ പൊ​ന്നാ​ട​യ​ണി​ച്ചു.

പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നേ​ട്ട​ങ്ങ​ൾ​ക്കു ഉ​ട​മ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ റെ​ക്കോ​ർ​ഡ് പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ജി.​വി. രാ​ജ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​നാ​ക്കി​യ​ത്. കാ​യി​ക​രം​ഗ​ത്തെ മി​ക​വി​നു കേ​ര​ളം ന​ൽ​കു​ന്ന ഏ​റ്റ​വും​വ​ലി​യ പു​ര​സ്കാ​ര​മാ​ണ് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സ്ഥാ​പ​കാ​ധ്യ​ക്ഷ​നു​മാ​യ ജി.​വി. രാ​ജ​യു​ടെ പേ​രി​ലു​ള്ള​ത്.

1984നും 2000​നും ഇ​ട​യി​ൽ ദേ​ശീ​യ ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ 13 ത​വ​ണ മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ. ത​പാ​ൽ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യ​വെ 1984ൽ ​മി​സ്റ്റ​ർ ഡാ​ക്ക് ശ്രീ ​അ​വാ​ർ​ഡും ല​ഭി​ച്ചു. സൗ​ത്ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത കൃ​ഷ്ണ​കു​മാ​ർ ഷാ​ർ​ജ ക്ലാ​സി​ക് ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ദു​ബൈ ക്ലാ​സി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ​ലും ജേ​താ​വാ​യി​ട്ടു​ണ്ട്. ബെ​സ്റ്റ് വെ​യി​റ്റ് ലി​ഫ്റ്റ​ർ ഓ​ഫ് കേ​ര​ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി.

അ​ന്ത​ർ​ദേ​ശീ​യ ബോ​ഡി ബി​ൽ​ഡിം​ഗ് ജ​ഡ്ജ്, ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് റ​ഫ​റി, സ​തേ​ണ്‍ റ​യി​ൽ​വേ, ഇ​ന്ത്യ​ൻ റ​യി​ൽ​വേ ബോ​ഡി ബി​ൽ​ഡിം​ഗ് കോ​ച്ച് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ചീ​ഫ് ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​യി​രി​ക്കെ 2018ൽ ​റ​യി​ൽ​വേ​യി​ൽ​നി​ന്നു വി​ര​മി​ച്ച കൃ​ഷ​ണ​കു​മാ​റി​ന്‍റെ മ​ക​ളാ​ണ് പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ഇ​ന്ത്യ​ൻ വാ​ഗ്ദാ​ന​മാ​യ കൃ​ഷ്ണ​വ​ർ​ണ. മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ കൃ​ഷ്ണ​വ​ർ​ണ സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​യും ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്കോ​ട്ട് ഇ​ന​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. പു​ഷ്പ​ല​ത​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ.