കു​റി​ച്യ​ര്‍​മ​ല തൊ​ഴി​ല്‍ നി​ഷേ​ധം തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യു​ടെ വ​ക്കി​ല്‍
Sunday, February 23, 2020 11:52 PM IST
വൈ​ത്തി​രി: രാ​ജ്യ​സ​ഭ എം​പി​യും വ്യ​വ​സാ​യി​യു​മാ​യ പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​റി​ച്യ​ര്‍​മ​ല പി​വീ​സ് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ല്‍ നി​ഷേ​ധം ആ​റു​മാ​സം പി​ന്നി​ട്ടു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്ന കാ​ര​ണ​ത്താ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് 2019 സെ​പ്തം​ബ​ര്‍ ആ​ദ്യ​വ​ര​ത്തി​ലാ​ണ് എ​സ്റ്റേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. മാ​നേ​ജ്‌​മെ​നന്‍റിന്‍റെ തൊ​ഴി​ല്‍ നി​ഷേ​ധം തോ​ട്ടം മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 250 ഓ​ളം കു​ടും​ബ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

സ​മ​ര​ത്തെ മാ​നേ​ജ്‌​മെ​ന്‍റ്് അ​വ​ഗ​ണി​ച്ച​തോ​ടെ മി​ക്ക തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്. ദി​നം​പ്ര​തി 310 രൂ​പ കൂ​ലി​ക്കാ​യി ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ള്‍ ശ​മ്പ​ള​മ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ മ​ക്ക​ളു​ടെ വി​ദ്യ​ഭ്യ​സം, വീ​ട്ടു​ചെ​ല​വ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. മ​ല​യോ​ര പി​ന്നോ​ക്ക മേ​ഖ​ല​യാ​യ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്യ​ര്‍​മ​ല​യി​ലെ നി​ര​വ​ധി സാ​ധ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ച്ചി​രു​ന്ന​ത്. തേ​യി​ല, കാ​പ്പി എ​ന്നി വി​ള​ക​ള്‍ കൃ​ഷി​യു​ള്ള കു​റി​ച്യ​ര്‍​മ​ല ര​ണ്ടു ഡി​വി​ഷ​നു​ക​ളി​ലാ​യി 800 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണു​ള്ള​ത്.

തോ​ട്ട​ങ്ങ​ളി​ല്‍ പ​ണി നി​ര്‍​ത്തി​വ​ച്ച​ത് മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ട്ട​ന​ന​വ​ധി സ​മ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​വ​യൊ​ന്നും ഫ​ലം ക​ണ്ടി​ല്ല. സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ലേ​ബ​ര്‍ വ​കു​പ്പ്, കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​യു​ടെ മു​ന്നി​ല്‍ ഐ​ക്യ​ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും മാ​നേ​ജ്‌​മെ​ന്‍റും നി​ര​വ​ധി ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും മാ​നേ​ജ്‌​മെ​ന്‍റ്എ​ല്ലാ ച​ര്‍​ച്ച​യി​ലും വി​ട്ടു​നി​ല്‍​കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ല്‍ നി​ഷേ​ധം മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന സ​ഹ​ച​ര്യ​ത്തി​ല്‍ നി​ശ്ച​ല​മാ​യ തേ​യി​ല ഫാ​ക്ട​റി​യി​ലെ മെ​ഷി​ന​റി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ തു​രു​മ്പെ​ടു​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.