മ​ന്ത്രി​ക്കു ക​ത്ത് ന​ല്‍​കി​യ​തി​ല്‍ അ​റി​വി​ല്ലെ​ന്നു ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ
Sunday, February 23, 2020 11:52 PM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766നു ​പ​ക​ര​മാ​യി വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ര്‍​ഗി ബൈ​പാ​സ് നി​ര്‍​ദേ​ശി​ച്ച് ത​ന്റെ പേ​രി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു ക​ത്തു ന​ല്‍​കി​യ​തി​ല്‍ അ​റി​വി​ല്ലെ​ന്നു ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. താ​ന്‍ അ​റി​യാ​തെ ബ​ദ​ല്‍ പാ​ത നി​ര്‍​ദേ​ശി​ച്ചു മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച ഓ​ഫീ​സ് സെ​ക്ര​ട്ട​റി ബെ​ന്നി കൈ​നി​ക്ക​ലി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​യ്യ​മ്പ​ള്ളി-​മാ​ന​ന്ത​വാ​ടി റോ​ഡും കു​ട്ട-​ഗോ​ണി​ക്കു​പ്പ റോ​ഡും ബ​ദ​ലാ​യി ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ ക​ര​ട് സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കാ​നാ​ണ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​തി​നു വി​രു​ദ്ധ​മാ​യി ബ​ദ​ല്‍ പാ​ത​യാ​യി വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ര്‍​ഗി റോ​ഡ് നി​ര്‍​ദേ​ശി​ച്ച് ഓ​ഫീ​സ് സെ​ക്ര​ട്ട​റി മ​ന്ത്രി​ക്ക് ക​ത്ത​യ​യ്ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ച​തി​ല്‍ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ട്. താ​ന്‍ ക​ത്തു ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ അ​ങ്ങ​നെ ഒ​രു ക​ത്തി​ല്ലെ​ന്നും ഉ​ണ്ടെ​ങ്കി​ല്‍ തെ​ളി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ന്റെ പേ​രി​ല്‍ ന​ല്‍​കി​യ ക​ത്തി​ലെ ഉ​ള്ള​ട​ക്കം റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഗ​താ​ഗ​ത​മ​ന്ത്രി​ക്കു ക​ത്ത് ന​ല്‍​കും. ദേ​ശീ​യ​പാ​ത പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്ന​തി​നു അ​നു​കൂ​ല​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പ​രോ​ക്ഷ​മാ​യി ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൂ​പ്രീം കോ​ട​തി​യി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യെ​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്റു​മാ​യ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.