ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​നി​രോ​ധ​നം നീ​ക്ക​ണം: കേ​ര​ള പ്ര​വാ​സി സം​ഘം
Sunday, February 23, 2020 11:52 PM IST
അ​മ്പ​ല​വ​യ​ല്‍: ദേ​ശീ​യ​പാ​ത 766ല്‍ ​മ​തി​യാ​യ പ​ഠ​നം ന​ട​ത്താ​തെ ന​ട​പ്പി​ലാ​ക്കി​യ രാ​ത്രി​യാ​ത്രാ​നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നു കേ​ര​ള പ്ര​വാ​സി സം​ഘം ബ​ത്തേ​രി ഏ​രി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ്യോ​മ, റെ​യി​ല്‍, ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ജി​ല്ല​യാ​ണ് വ​യ​നാ​ട്. ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്ക് ജി​ല്ല​യു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി​യെ ഉ​ല​യ്ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ മ​റ്റു ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ല്‍ ഇ​ല്ലാ​ത്ത യാ​ത്രാ​നി​രോ​ധ​നം ദേ​ശീ​യ​പാ​ത 766ല്‍ ​ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​തം പ​രി​ധി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​തു ശ​രി​യ​ല്ല. ഇ​തി​നെ​തി​രെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​സി. അ​ബു ഉ​ദ്ഘ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് അ​യൂ​ബ് ക​ട​ല്‍​മാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​ടി. അ​ലി, സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ന്‍, ബ​ഷീ​ര്‍ സെ​യ്ദി, എം. ​മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് സു​നി​ത്ത്, എ​ന്‍.​എ. മാ​ധ​വ​ന്‍, സ​രു​ണ്‍ മാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. സാ​മു​വ​ല്‍(​പ്ര​സി​ഡ​ന്റ്), സ​രു​ണ്‍ മാ​ണി(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.