കാ​രാ​പ്പു​ഴ​യി​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, February 24, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കാ​രാ​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നാ​ഷ​ണ​ൽ അ​ഡ്വ​ഞ്ച​ർ ഫൗ​ണ്ടേ​ഷ​ന്‍റെ(​എ​ൻ​എ​എ​ഫ്)​നി​യ​ന്ത്ര​ണ​ത്തി​ൽ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ, ടൂ​റി​സം ഡെ​പ്യ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ്, കാ​രാ​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി. ​സ​ന്ദീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​ഡി. ജി​സ്ന ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​രാ​പ്പു​ഴ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​എ. രാ​ജ​ൻ സ്വാ​ഗ​ത​വും ക്യാ​പ്റ്റ​ൻ ഡോ.​രോ​ഹി​ണി നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സി​പ്ലൈ​ൻ, ഹ്യൂ​മ​ൻ സ്ലിം​ഗ് ഷോ​ട്ട്, ബ​ഞ്ചി ട്രം​പോ​ളി​ൻ, ട്രം​പോ​ളി​ൻ പാ​ർ​ക്ക്, ഹ്യൂ​മ​ൻ ഗെ​യ്റോ സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ച​ത്. ന​ട​ത്തി​പ്പി​ൽ എ​ൻ​എ​എ​ഫു​മാ​യി കാ​രാ​പ്പു​ഴ എ​യ്റോ അ​ഡ്വ​ഞ്ച​ർ സ​ഹ​ക​രി​ക്കും.