അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, February 24, 2020 12:08 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ സി​വി​ല്‍ ജു​ഡീ​ഷ​ല്‍ വ​കു​പ്പി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ്പെ​ഷ​ല്‍ അ​തി​വേ​ഗ കോ​ട​തി​യി​ല്‍ കോ​ണ്‍​ഫി​ഡ​ന്‍​ഷ്യ​ല്‍ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2, എ​ല്‍​ഡി ടൈ​പ്പി​സ്റ്റ്, ഓ​ഫീ​സ് അ​റ്റ​ന്‍റ​ൻ​ഡ് ഗ്രേ​ഡ് 2 ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​നു സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ച വ്യ​ക്തി​ക​ളി​ല്‍​നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ​യും വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ജി​ല്ലാ ജ​ഡ്ജ്, ജി​ല്ലാ കോ​ട​തി, ക​ല്‍​പ്പ​റ്റ, വ​യ​നാ​ട്-672122 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected]
എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ മാ​ര്‍​ച്ച് 10നു ​മു​മ്പു അ​പേ​ക്ഷി​ക്ക​ണം.