ഭൂ​മാ​ഫി​യയ്​ക്കെ​തി​രേ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി
Tuesday, February 25, 2020 12:17 AM IST
പു​ല്‍​പ്പ​ള്ളി: ഇ​രു​ള​ത്ത് റോ​ഡ​രി​കി​ല്‍ കു​ന്നി​ടി​ച്ച് നി​ര​ത്തി ഭൂ​മി ക​ച്ച​വ​ടം ന​ട​ത്തി​യ ഭൂ​മാ​ഫി​യ​യ്ക്കെ​തി​രേ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം ഇ​രു​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഉണ്ടാകാതി​രി​ക്കാ​ന്‍ ഹോ​സ്പി​റ്റ​ല്‍ പ​ണി​യാ​നാ​ണെ​ന്ന് പ്ര​ച​ര​ണം ന​ട​ത്തു​ക​യും സ്ഥ​ല​ത്ത് ഹോ​സ്പി​റ്റ​ല്‍ പ​ണി​യാ​നാ​ണെ​ന്ന് ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ വ​ലി​യ പ​രി​സ്ഥി​തി ആ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ മ​ണ്ണി​ടി​ച്ച് നി​ര​ത്താ​ന്‍ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ സാ​ധി​ക്കു​ക​യി​ല്ല. നി​ര​ത്തി​യ​ത് ഭൂ​മി മുറിച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.
ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഭൂ​മാ​ഫി​യ​ക്കെ​തി​രെ​യും ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും സ​മ​ഗ്ര അ​ന്വ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം ഇ​രു​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​സ്. ഷി​നു, ഇ​ന്ദി​ര സു​കു​മാ​ര​ന്‍, ടി.​ആ​ര്‍. ര​വി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.