വ​ര​ച്ചാ​ര്‍​ത്ത് പ്ര​ദ​ര്‍​ശ​ന, വി​പ​ണ​ന മേ​ള​യി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: ജീ​വ​ന്‍​ജ്യോ​തി സാ​മൂ​ഹ്യ​വി​ക​സ​ന സം​ഘ​ട​ന ന​ബാ​ര്‍​ഡി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ, ഖാ​ദി​ബോ​ര്‍​ഡ്, എ​ന്‍​ഊ​ര് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന വ​ര​ച്ചാ​ര്‍​ത്ത് പ്ര​ദ​ര്‍​ശ​ന​വി​പ​ണ​ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ന​ബാ​ര്‍​ഡി​ന്‍റെ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ഉ​ത്പ​ന്ന​ങ്ങ​ള്‍, എ​ന്‍ ഊ​ര്, കു​ടും​ബ​ശ്രീ, ഖാ​ദി​ബോ​ര്‍​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​പ്പ​തി​ല​ധി​കം സ്റ്റാ​ളു​ക​ളാ​ണ് സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചിം​ഗ് ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. മി​ക​ച്ച പ്ര​തി​ഭ​ക​ളെ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ആ​ദ​രി​ക്കും. സ​ബ്ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ ​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സാ​ജി​ത ആ​ദ്യ​വി​ല്‍​പ​ന​യും ന​ട​ത്തും.
ന​ബാ​ര്‍​ഡ് ഡി​ഡി​എം ജി​ഷ വ​ട​ക്കും​പ​റ​മ്പി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ത്തേ​രി രൂ​പ​താ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ് പാ​ര​മ്പ​ര്യ ചു​മ​ര്‍ ചി​ത്ര​ക​ലാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം അ​ബി​നാ സേ​വ്യ​ര്‍ നി​ര്‍​വ​ഹി​ക്കും. മ്യൂ​റ​ല്‍ പെ​യ്ന്റിം​ഗ് രം​ഗ​ത്തെ മി​ക​ച്ച ക​ലാ​ക​ര​ന്മാ​രാ​യ കു​ഞ്ഞ​ന്‍ മ​ണാ​ശേ​രി, ന​വീ​ന്‍​കു​മാ​ര്‍ കൊ​യി​ലാ​ണ്ടി എ​ന്നി​വ​രു​ള്‍​പ്പെ​ടെ 27 വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും.

ചി​ത്ര​പ്ര​ദ​ര്‍​ശ​നം സ​മാ​പി​ച്ചു
മാ​ന​ന്ത​വാ​ടി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ചി​ത്ര​കാ​ര​ന്‍ എ​ന്‍ .എ. ​മ​ണി​യു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ഹ​രി​താ​ഭം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ര്‍​ട്ട് ഗാ​ല​റി മാ​ന​ന്ത​വാ​ടി​യി​ല്‍ സ​മാ​പി​ച്ചു.
പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ദി​പി​ന്‍ മാ​ന​ന്ത​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്ര​ന്‍ മേ​വ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്റെ ഭൂ​പ്ര​കൃ​തി പ്ര​മേ​യ​മാ​ക്കി ജ​ല​ച്ചാ​യ​ത്തി​ല്‍ തീ​ര്‍​ത്ത നാ​ല്‍​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നു​ള്ള​ത്. ജോ​സ​ഫ് എം. ​വ​ര്‍​ഗീ​സ്, സി.​വി. സി​ജി, കെ.​ആ​ര്‍. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഖി​ല കേ​ര​ള ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങി​
മാ​ന​ന്ത​വാ​ടി: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​ക്ക​ര്‍ സ്റ്റാ​ര്‍ വ​ള്ളി​യൂ​ര്‍​ക്കാ​വ് ഒ​രു​ക്കു​ന്ന എ​ട്ടാ​മ​ത് അ​ഖി​ല കേ​ര​ള സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്റ് വ​ള്ളി​യൂ​ര്‍​ക്കാ​വ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ശ്രീ​ല​ത കേ​ശ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​കെ. നാ​രാ​യ​ണ​ന്‍, കെ.​സി. സു​നി​ല്‍ കു​മാ​ര്‍, ബാ​ബു ഫി​ലി​പ്പ് കു​ട​ക്ക​ച്ചി​റ, പൗ​ലോ​സ് ഐ​ക്ക​ര​കു​ടി, മോ​ഹ​ന​ന്‍, പ​വ​ന​ന്‍ മാ​സ്റ്റ​ര്‍, ജ​യ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും 25000 രൂ​പ പ്രൈ​സ് മ​ണി​യും റ​ണ്ണേ​ഴ്‌​സി​ന് എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും 15000 രൂ​പ പ്രൈ​സ് മ​ണി​യും ന​ല്‍​കും.
ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ചാ​ന്‍​സി​ലേ​ഴ്‌​സ് വെ​ള്ള​മു​ണ്ട എ​എ​ഫ്‌​സി അ​മ്പ​ല​വ​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് മാ​ര്‍​ച്ച് എ​ട്ടി​ന് സ​മാ​പി​ക്കും.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍
സ​മ്മേ​ള​നം നാ​ളെ
മാ​ന​ന്ത​വാ​ടി: ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ മാ​ന​ന്ത​വാ​ടി മേ​ഖ​ല സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10 ന് ​മാ​ന​ന്ത​വാ​ടി ഹാ​ക്‌​സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ. ​ന​രേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​എ​ന്‍. മു​ര​ളി​ധ​ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ. ​ഷ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ. ​സു​ജി​ത്ത് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ടും മേ​ഖ​ലാ ട്ര​ഷ​ര്‍ പി. ​മോ​ഹ​ന​ന്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. പി.​കെ. അ​നി​ല ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും കെ. ​സ്മി​ത അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ക്കും.