കാ​ർ​ഷി​ക അ​നു​ബ​ന്ധ സം​രം​ഭ​ക​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി സെ​മി​നാ​ർ
Friday, February 28, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന നി​ർ​മാ​ണ മേ​ഖ​ല​യി​ലും പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി ക​ൽ​പ്പ​റ്റ​യി​ൽ സം​രം​ഭ​ക​ത്വ സെ​മി​നാ​ർ നടത്തി. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് വ​യ​നാ​ട് ഡി​എം ജി​ഷ വ​ട​ക്കും​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​വി​ൻ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ എം.​കെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ​ഫ്പി​ഒ ഫെ​ഡ​റേ​ഷ​ൻ കോ​ഡി​നേ​റ്റ​ർ സി.​വി. ഷി​ബു, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജി​നു തോ​മ​സ്, ഫി​നാ​ൻ​സ് ലി​റ്റ​റ​സി കൗ​ണ്‍​സി​ല​ർ ശ​ശി​ധ​ര​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ക​ലാ​വ​തി, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ലി​സ​ബ​ത്ത് പൊ​ന്നൂ​സ്, ജെ​സി സെ​ബാ​സ്റ്റ്യ​ൻ, ബി​ൻ​സി മാ​ത്യു, വി​ൻ​സ​ന്‍റ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി വ​ർ​ഗീ​സ്, പി.​എം. പ​ത്രോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.