2,000 കോ​ടി​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജ് ത​ട്ടി​പ്പെ​ന്ന്
Friday, February 28, 2020 12:22 AM IST
ക​ൽ​പ്പ​റ്റ:​സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​റ​യു​ന്ന 2,000 കോ​ടി രൂ​പ​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജ് ത​ട്ടി​പ്പാ​ണെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ൻ് ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. ര​ണ്ടാ​യി​രം കോ​ടി രൂ​പ​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജ് എ​ന്ന​തു ക​ണ​ക്കി​ലെ ക​ളി മാ​ത്ര​മാ​ണ്. മു​ൻ ബ​ജ​റ്റു​ക​ളി​ൽ നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ​ത​ന്നെ​യാ​ണ് പു​തി​യ ബ​ജ​റ്റി​ലു​മു​ള്ള​ത്. യ​ഥാ​ർ​ഥ​ത്തി​ൽ സം​സ്ഥാ​ന ബ​ജ​റ്റ് ചു​രം ക​യ​റി​യി​ട്ടി​ല്ല.​പ്ര​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ ബ​ജ​റ്റി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ല. തൊ​ട്ടും​തൊ​ടാ​തെ​യു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലേ​ത്.
എം​പി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​രാ​ജ​യ​മാ​ണെ​ന്ന സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ന്‍റെ ആ​ക്ഷേ​പ​ത്തെ ജ​നം പു​ച്ഛി​ച്ചു​ത​ള്ളും.​സി​പി​എം നേ​താ​വ് പേ​രെ​ടു​ക്കാ​ൻ ന​ട​ത്തി​യ​താ​ണ് ആ​രോ​പ​ണം.​ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റേ​ക്കാ​ൾ മോ​ശ​മാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​ക​ട​ന​മെ​ന്ന ഗ​ഗാ​റി​ന്‍റെ ആ​ക്ഷേ​പം ശ​രി​യാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​ക്കു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റാ​കാ​ൻ പ​റ്റി​ല്ല. അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ​നേ​താ​വാ​ണ്. മ​റ്റു എം​പി​മാ​രെ​പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ൻ ര​ഹു​ൽ​ഗാ​ന്ധി​ക്കു ക​ഴി​യി​ല്ല. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ ജ​നം മ​ന​സി​ലാ​ക്കി​യ​താ​ണെ​ന്നും ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു.