വി​ദ്യാ​ഭ്യാ​സരേ​ഖ​ക​ൾ പിടിച്ചുവയ്​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​വ​ജ​ന ക​മ്മീ​ഷ​ൻ
Friday, February 28, 2020 12:24 AM IST
മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി തൊ​ഴി​ലി​ട​ങ്ങ​ളി​ൽ യു​വ​ത​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് ന​ട​ന്ന ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം അ​ന്യാ​യ​മാ​യി കൈ​വ​ശം വ​ച്ച എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​നു തി​രി​കെ ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​തു​റ​പ്പു​വ​രു​ത്ത​ണം.
വി​ദ്യാ​ഭ്യാ​സ വാ​യ്പ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യും ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി. അ​വ​സാ​ന വ​ർ​ഷ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വാ​യ്പ തു​ക അ​നു​വ​ദി​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. തു​ക കൈ​മാ​റി ഏ​ഴു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും വ​ർ​ധി​ക്കു​ന്ന ല​ഹ​രി ആ​സ​ക്തി ത​ട​യാ​ൻ സ​ർ​ഗാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​മെ​ന്നും ചി​ന്ത ജെ​റോം അ​റി​യി​ച്ചു.
ചോ​ക്കാ​ട് നാ​ൽ​പ​തു സെ​ന്‍റ് കോ​ള​നി​ക്ക​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളു​ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം യു​വാ​ക്ക​ളെ ല​ഹ​രി​ക്ക​ടി​മ​ക​ളാ​ക്കു​ന്നു​വെ​ന്ന പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​ജി​ത്ത് പി. ​നാ​രാ​യ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ർ​ശ​ന​മാ​യി ഇ​ട​പെ​ടാ​ൻ പോ​ലീ​സി​നും എ​ക്സൈ​സി​നും നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല​യി​ൽ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും. വി​മു​ക്തി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളെ ശാ​ക്തീ​ക​രി​ക്കാ​ൻ യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​നു നി​ർ​ദേ​ശം ന​ൽ​കും.
യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 29ന് ​പാ​ല​ക്കാ​ട്ടും മാ​ർ​ച്ച് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തും തൊ​ഴി​ൽ മേ​ള​ക​ൾ ന​ട​ത്തും.
സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന തൊ​ഴി​ൽ മേ​ള​യി​ൽ അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്കു മാ​ന്യ​മാ​യ തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 30 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ൽ 17 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. മ​റ്റു പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, കെ.​കെ. വി​ദ്യ, സെ​ക്ര​ട്ട​റി ഡി.​കെ. ജ​യ​ശ്രീ, സി.​ഡി. മ​നോ​ജ്, ര​മ്യ ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.