മ​ല​പ്പു​റ​ത്തു പ​രാ​തി​ക​ൾ കു​റ​യു​ന്നു: വ​നി​താ​ക​മ്മീ​ഷ​ൻ
Friday, February 28, 2020 12:24 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​ യി​ൽ വ​നി​താ​ക​മ്മീ​ഷ​ന് മു​ന്പാ​കെ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി വ​നി​താ​ക​മ്മീ​ഷ​നം​ഗം ഇ.​എം രാ​ധ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ അ​ദാ​ല​ത്തു​ക​ളി​ലെ​ത്തു​ന്ന പ​രാ​തി​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ൾ പ​രാ​തി​ക​ൾ കു​റ​വാ​ണ്. ഇ​തൊ​രു ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും വ​നി​താ​ക​മ്മീ​ഷ​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും പ​രാ​തി​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്ന ക​ർ​ക്ക​ശ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മെ​ല്ലാം സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ജി​ല്ല​യി​ൽ ഇ​ല്ലാ​താ​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും സ്ത്രീ​ധ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് മു​ന്പു അ​ദാ​ല​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള കേ​സു​ക​ളൊ​ന്നും നി​ല​വി​ൽ അ​ദാ​ല​ത്തി​ലെ​ത്തു​ന്നി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​തേ സ​മ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​രാ​തി​ക​ൾ വീ​ണ്ടും അ​ദാ​ല​ത്തി​ലെ​ത്തു​ന്ന​താ​യും അ​ത്ത​രം കേ​സു​ക​ളി​ൽ ക​മ്മീ​ഷ​നു ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു.
ക​മ്മീ​ഷ​ൻ നി​ര​വ​ധി ത​വ​ണ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച വ​ളാ​ഞ്ചേ​രി​യി​ലെ എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രെ​യും മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ​യും അ​വി​ടു​ത്തെ അ​ധ്യാ​പി​ക ന​ൽ​കി​യ പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പ​രാ​തി​യി​ൽ വ​കു​പ്പു​ത​ല അ​നേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ തി​രൂ​ർ ഉ​പ​ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് ക​മ്മീ​ഷ​ൻ മു​ൻ അ​ദാ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഭോ​പ്പാ​ലി​ലേ​ക്ക് ക​ട​ന്ന കു​റ്റ​രോ​പി​ത​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട് നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ഉ​പ​ദ്ര​വം ഉ​ണ്ടാ​ക്കു​ന്നു എ​ന്ന പ​രാ​തി​യു​മാ​യി അ​മ്മ​യും അ​നി​യ​ത്തി​യും ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി. മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് മ​ക​നെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 59 കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. 19 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും 12 കേ​സു​ക​ൾ പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തു. ബാ​ക്കി കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. അ​ടു​ത്ത അ​ദാ​ല​ത്ത് മാ​ർ​ച്ച് 16ന് ​ന​ട​ക്കും.
ജി​ല്ലാ​ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, ക​മ്മീ​ഷ​നം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​റീ​ബാ ഏ​ബ്ര​ഹാം, അ​ഡ്വ.​രാ​ജേ​ഷ് പു​തു​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.