ജീ​വ​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, February 28, 2020 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന്ധ​ജീ​വ​നി പ​ദ്ധ​തി​ന്ധ പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കു​മു​ള​ള പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ചു.
കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ, വാ​ഴ​ക്ക​ന്ന്, മ​ഞ്ഞ​ൾ ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ​തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, ബാ​ബു​അ​ബ്ദു റ​ഹി​മാ​ൻ, പി.​കെ. സു​മ​തി, എ​ൽ​സി പൗ​ലോ​സ്, കൃ​ഷി ഓ​ഫീ​സ​ർ ടി.​എ​സ്. സു​മി​ന, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന്ധ​കൃ​ഷി​യും ആ​രോ​ഗ്യ​വും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​ജി​തേ​ന്ദ്ര​നാ​ഥ് ക്ലാ​സെ​ടു​ത്തു.