പാ​യ്ക്ക് ഹൗ​സ് പ്രയോജനപ്പെടുത്ത​ണം: വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: അ​ഞ്ചു​കു​ന്നു ക​മ്മ​ന​യി​ലെ പാ​യ്ക്ക് ഹൗ​സ് ക​ർ​ഷ​ക​ർ​ക്കു ഉ​പ​യു​ക്ത​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​വ​കു​പ്പി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ് പാ​യ്ക്ക് ഹൗ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ന്നു ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്തി​യ യോ​ഗം വി​മ​ർ​ശി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​ലി​പ്പു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ബാ​ബു, പി.​കെ. ജ്യോ​തി​ഷ്, ലാ​ലാ​ജി ശ​ർ​മ, ഹ​നീ​ഫ ഹാ​ജി, കെ. ​സ​തീ​ശി​കു​മാ​ർ, സാ​ലു ഏ​ബ്ര​ഹാം, പി.​വി. സ​ജി, ഏ്ച്ചോം ​ഗോ​പി, ജോ​സ് പീ​ച്ചാ​ട്ട്, ​എം.​ഒ. തോ​മ​സ്, അ​ല​ക്സ് പു​ന്നൂ​സ്, ജോ​സ് മാ​ത്യു, ജേ​ക്ക​ബ് പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.