തു​പ്പ​ൽ: ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ന​ഗ​ര​സ​ഭ
Saturday, March 28, 2020 11:25 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക​മെ​ന്പാ​ടും കൊ​റോ​ണ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ത്തേ​രി ന​ഗ​ര​സ​ഭ തു​പ്പ​ൽ നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കു​ന്നു. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. തു​പ്പ​ൽ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ക​യും പൊ​തു നി​ര​ത്തി​ൽ തു​പ്പു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന​ത്തെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​ണ് ബ​ത്തേ​രി. മാ​ര​ക പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്പോ​ൾ തു​പ്പ​ൽ നി​രോ​ധ​ന​ത്തി​ന് പ്ര​സ​ക്തി​യേ​റി​യി​രി​ക്കു​ക​യാ​ണ്.