സൗ​ജ​ന്യ ടെ​ലി കൗ​ണ്‍​സ​ലിം​ഗ് ആ​രം​ഭി​ച്ചു
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക്ഡൗ​ണ്‍ ക്വാ​റ​ന്ൈ‍​റ​ൻ ദി​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തു​മൂ​ലം മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ച്ചു. കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ർ 8943797173, 7795509928 എ​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

അ​തി​ർ​ത്തി​ക​ളി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കും

ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ലോ​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് പ​രി​ഗ​ണി​ക്കാ​തെ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ലാ അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്ന​വ​രെ ത​ട​യാ​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ ബാ​രി​ക്കേ​ഡ് നി​ർ​മ്മി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ വ​നം വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​ളു​ക​ൾ അ​ത​ത് ഇ​ട​ങ്ങ​ളി​ൽ ക​ഴി​യ​ണ​മെ​ന്ന സ​ന്ദേ​ശം പ​ല​ത​വ​ണ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും അ​തി​ർ​ത്തി വ​ഴി ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.