സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലെ സ​ജീ​വാം​ഗ​ങ്ങ​ളി​ൽ കൊ​റോ​ണ ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യ​വ​ർ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു. അം​ഗ​ത്തി​ന് 12 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അം​ശാ​ദാ​യ കു​ടി​ശി​ക ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. കൊ​റോ​ണ ബാ​ധി​ച്ച​യാ​ൾ /നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ എ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക്ഷേ​മ​നി​ധി പാ​സ്ബു​ക്കി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളു​ടെ മു​ഴു​വ​ൻ പ​ക​ർ​പ്പ് , ക്ഷേ​മ​നി​ധി അം​ഗ​ത്തിന്‍റെ ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, അം​ഗം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ബൈ​ൽ ന​ന്പ​ർ, അം​ഗ​ത്തി​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ, വി​ലാ​സം തു​ട​ങ്ങി​യ​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. [email protected]
എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 9400624650, 8547845799 എ​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​രു​ക​ളി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യും പ​ക​ർ​പ്പു​ക​ളും വ്യ​ക്ത​യു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.