മ​ദ്യം കു​റി​ച്ചു​കൊ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: മ​ദ്യാ​സ​ക്ത​ർ​ക്കു മ​ദ്യം കു​റി​ച്ചു​കൊ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തു സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ.​മാ​ത്യു കാ​ട്ട​റാ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യം കി​ട്ടാ​തെ ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​നു പ​രി​ഹാ​രം ആ​സ​ക്ത​ർ​ക്കു ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​ദ്യം ല​ഭ്യ​മാ​ക്കു​ക​യ​ല്ല. ആ​ളു​ക​ളെ മ​ദ്യാ​സ​ക്തി​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നു ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. മ​ദ്യം വി​ഷ​മാ​ണ്. വി​ഷം എ​ഴു​തി​ക്കൊ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ന​ട​പ​ടി വി​ചി​ത്ര​മാ​ണ്. ല​ഹ​രി​വ​സ്തു​ക്ക​ൾ കി​ട്ടാ​തെ​വ​രു​ന്പോ​ൾ ആ​സ​ക്ത​രി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​രു​ന്നു​ക​ൾ ന​ൽ​കി പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണെ​ന്നും 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ല്ല​യി​ൽ ല​ഹ​രി​വി​രു​ദ്ധ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ.​മാ​ത്യു കാ​ട്ട​റാ​ത്ത പ​റ​ഞ്ഞു.