ജി​ല്ലാ ക​ള​ക്ട​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ന്ന​തി​നാ​യി ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​ന്പു​കു​ത്തി ല​ക്ഷം വീ​ട് കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. കോ​ള​നി​ക​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി​യ ക​ള​ക്ട​ർ ഭ​ക്ഷ്യ​ല​ഭ്യ​ത, ആ​രോ​ഗ്യ​സ്ഥി​തി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. കോ​ള​നി​യി​ലേ​ക്ക് അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

വേ​ത​നം കൈ​മാ​റി

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വൈ​ത്തി​രി പ്രൈ​മ​റി കോ ​ഓ​പ്പ​റേ​റ്റി​വ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​ന​മാ​യ 30,000 രൂ​പ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.