എ​ട്ടു​പേ​ർ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, April 1, 2020 11:02 PM IST
ഗൂ​ഡ​ല്ലൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ത​ബ്ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നീ​ല​ഗി​രി ജി​ല്ല​യി​ലെ എ​ട്ടു​പേ​ർ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. കു​ന്നൂ​രി​ൽ നി​ന്നു​ള്ള മൂ​ന്ന് പേ​രും കോ​ത്ത​ഗി​രി​യി​ൽ നി​ന്നു​ള്ള നാ​ല് പേ​രും ഉൗ​ട്ടി​യി​ൽ നി​ന്നു​ള്ള ഒ​രാ​ളു​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ പൂ​ന​യി​ലേ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​ർ ഇ​ട​പ​ഴ​കി​യ​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.