ബാ​വ​ലി​യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 1, 2020 11:04 PM IST
കാ​ട്ടി​ക്കു​ളം: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ബാ​വ​ലി​യി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​തി​ർ​ത്തി ചെ​ക്ക് ചെ​ക്ക് പോ​സ്റ്റി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നീ​ര പു​ല​ർ​ച്ച മു​ത​ൽ ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ത​ഹ​സി​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ പ​രി​ശോ​ധ​ന ന​ട​ത്തി ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ർ​ണാ​ട​ക​യും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മൈ​സൂ​രി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.