ജി​ല്ലാ ആ​ശു​പ​ത്രി ക​ത്ത് വി​വാ​ദം; അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മെ​ന്ന്
Thursday, April 2, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക​ത്ത് ചോ​ര​ൽ വി​വാ​ദം ജാ​ള്യം മ​റ​യ്ക്കാ​ൻ വേ​ണ്ടി മാ​ത്ര​മെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ഠി​ന പ്ര​യ​ത്നം​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ മി​ക​ച്ച നി​ലവാ​രം ഉ​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ച​തും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.
എ​ന്നാ​ൽ ഇ​തി​ന്‍റെ അ​വ​കാ​ശി​ക​ൾ ത​ങ്ങ​ളാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റേയും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ​യും ശ്ര​മ​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഇ​ന്ന​ത്തെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് കാ​ര​ണം. ജി​ല്ലാ ആ​ശു​പ​ത്രി​യെ നാ​ഥ​നി​ല്ലാ ക​ള​രി​യാ​ക്കി​യ​തി​ന് പി​ന്നി​ൽ സി​പി​എം വി​ഭാ​ഗീ​യ​ത​യും എം​എ​ൽ​എ​യു​മാ​ണ്. പാ​ർ​ട്ടി താ​ൽ​പ്പ​ര്യം മാ​ത്രം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ളു​ക​ളെ ആ​ശു​പ​ത്രി​യു​ടെ ത​ല​പ്പ​ത്ത് പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ത്തി​ന്‍റെ ദു​ര​ന്ത​ഫ​ല​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.
മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം തേ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി കേ​ര​ള​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണ്. ക​ട​ലാ​സി​ന്‍റെ വി​ല പോ​ലും ഇ​ല്ലാ​ത്ത പ​രാ​തി​യാ​ണ് ഡി​എം​ഒ കൊ​ടു​ത്ത​ത്. ഡി​എം​ഒ ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ റി​മോ​ട്ട് ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്വ​ഭാ​മു​ള്ള ഏ​ത് രേ​ഖ​യും പ​ബ്ലി​ക്ക് ഡോ​ക്യു​മെ​ന്‍റാ​ണെ​ന്നി​രി​ക്കെ ഇ​തി​ന്‍റെ ഏ​ത് അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്ക​ണം. ഇ​തി​ന്‍റെ പേ​രി​ൽ ആ​രെ​യെ​ങ്കി​ലും അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന അ​ന്വേ​ഷ​ണം അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്.
അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഡോ​ക്ട​റെ ജോ​ലി​യി​ൽ നി​യോ​ഗി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് അ​നേ​ഷി​ക്കേ​ണ്ട​ത്. ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 25 ജീ​വ​ന​ക്കാ​ർ മൂ​ന്ന് ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം.
കോ​വി​ഡ്-19 ന്‍റെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ​യും വി​ശ്ര​മ​വും ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു പാ​ര മെ​ഡി​സി​ൻ സ്റ്റാ​ഫി​നേ​യും നി​യോ​ഗി​ച്ച് കോ​വി​ഡ് 19 ചി​കി​ത്സാ കു​റ്റ​മ​റ്റ​താ​ക്കെ​ണ​മെ​ന്നും മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പ​ട്ടു.