അ​വ​ശ്യ​വ​സ്തു​ക്ക​ൾക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ച​തി​ലും വി​ലക്കുറവ്
Thursday, April 2, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് പൊ​തു​വി​പ​ണി​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ച​തി​ലും വി​ല​ക്കു​റ​വ്. നേ​ര​ത്തേ പൊ​തു വി​പ​ണി​യി​ൽ വി​ല കൂ​ടു​ത​ലു​ണ്ടാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് കു​റ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ഴു​വ​ൻ​പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.
ത​ക്കാ​ളി​ക്ക് 34 രൂ​പ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല നി​ശ്ച​യി​ച്ച​പ്പോ​ൾ പൊ​തു​വി​പ​ണി​യി​ൽ 30 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. പ​ച്ച​മു​ള​കി​ന് 65 രൂ​പ നി​ശ്ച​യി​ച്ച​പ്പോ​ൾ വി​പ​ണി​യി​ൽ 54 രൂ​പ​യും, സ​വാ​ള​യ്ക്ക് 40 രൂ​പ നി​ശ്ച​യി​ച്ച​പ്പോ​ൾ 35 രൂ​പ​യാ​ണ് വി​പ​ണി​യി​ലെ വി​ല. ചെ​റി​യ ഉ​ള്ളി​ക്ക് വി​പ​ണി​യി​ൽ 80 രൂ​പ​യാ​ണെ​ങ്കി​ലും 100 രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ച​ത്. മു​ള​കി​ന് 180 രൂ​പ നി​ശ്ച​യി​ച്ച​പ്പോ​ൾ വി​പ​ണി​യി​ൽ 160 രൂ​പ​യും, ചെ​റു​പ​യ​റി​ന് വി​പ​ണി​യി​ൽ 100 രൂ​പ ഉ​ള്ള​പ്പോ​ൾ 115 രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ വി​ല നി​ശ്ച​യി​ച്ച​ത്.
പ​ച്ച​രി​ക്ക് വി​പ​ണി​യി​ൽ 29 രൂ​പ​യാ​യി​രു​ന്ന​ത് 26 രൂ​പ​യാ​യി കു​റ​ഞ്ഞു. ഉ​ഴു​ന്നി​ന് 110 രൂ​പ​യാ​യി​രു​ന്ന​ത് 103 രൂ​പ​യാ​യും ക​ട​ല​ക്ക് 70 രൂ​പ ഉ​ള്ള​ത് 65 ആ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.
ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ച വി​ല​യ്ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ കഴിയുമോയെന്നാണ് വ്യാ​പാ​രി​ക​ൾ ആശങ്കപ്പെടുന്ന​ത്. ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കൂ​ടി​വ​രി​ക​യും കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രു​ന്ന​തി​ന് ഏ​റെ നി​ബ​ന്ധ​ന​ക​ളു​ള്ള​ത് കൊ​ണ്ടു​ വി​ല കൂ​ടാ​ൻ സാ​ധ്യ​ത​യുണ്ടെന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 22 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കി​യ​ത്. ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി അ​റി​യി​ച്ചു.