ക​ർ​ഷ​ക​രി​ൽ നി​ന്നും ഏ​ഴു ട​ണ്‍ പ​ച്ച​ക്ക​റി ശേ​ഖ​രി​ച്ചു
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ പാ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പ​ണി ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ട ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കാ​നു​ള​ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മ​ത്തി​ന് ന​ല്ല പ്ര​തി​ക​ര​ണം. ഇ​തു​വ​രെ ഏ​ഴു ട​ണ്‍ പ​ച്ച​ക്ക​റി​യാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്നു കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ശേ​ഖ​രി​ച്ച​ത്. കു​റ​ഞ്ഞ അ​ള​വി​ലു​ള​ള പ​ച്ച​ക്ക​റി​ക​ൾ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ലേ​ക്കും ഇ​ക്കോ ഷോ​പ്പു​ക​ളി​ലേ​ക്കും ന​ൽ​കി. ബാ​ക്കി ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് കൈ​മാ​റും. പ്രാ​ദേ​ശി​ക​മാ​യി വി​ള​വെ​ടു​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ ക​ർ​ഷ​ക​ർ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി​ക​ൾ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​വ​ശ്യ​ത്തി​നാ​യി ശേ​ഖ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. ഏ​കോ​പ​ന​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ എ​മ​ർ​ജ​ൻ​സി സെ​ല്ലി​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഇ​വ​ർ ക​ർ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കം പാ​സും ഒ​രു​ക്കി. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ന​കം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല ഓ​ണ്‍​ലൈ​ൻ വ​ഴി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സം​ഭ​ര​ണം ന​ട​ത്തി​യ​ത്.
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ർ​ഷ​ക​രി​ൽ​നി​ന്നു പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ച്ച​ക്ക​റി സം​ഭ​ര​ണ​ത്തി​നു ക​ൽ​പ്പ​റ്റ, അ​മ്മാ​യി​പ്പാ​ലം, മാ​ന​ന്ത​വാ​ടി, പേ​ര്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ
സൗ​ക​ര്യം ഒ​രു​ക്കി. ബ​ത്തേ​രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യും ക​ൽ​പ്പ​റ്റ​യി​ൽ വ്യാ​ഴാ​ഴ്ച​യും മാ​ന​ന്ത​വാ​ടി, പേ​ര്യ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​യു​മാ​ണ് സം​ഭ​ര​ണം. ഇ​വ പി​ന്നീ​ട് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് കൈ​മാ​റും.
ഓ​രോ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​നും കീ​ഴി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​അ​മ്മാ​യി​പ്പാ​ലം: ബ​ത്തേ​രി ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും പൂ​താ​ടി, പു​ൽ​പ്പ​ള്ളി, മു​ള​ള​ൻ​ക്കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളും. മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ ഒ​ഴി​കെ​യു​ള​ള മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും. പേ​ര്യ:​ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത്. ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും പ​ന​മ​രം പ​ഞ്ചാ​യ​ത്തും.