കു​ള​ത്തി​ൽ വീ​ണ കാ​ട്ടാ​ന​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി കോ​ട്ട​നാ​ട് ആ​ന​ക്കാ​ട് സു​ജാ​ത എ​സ്റ്റേ​റ്റ് അ​തി​ർ​ത്തി​യി​ലെ കു​ള​ത്തി​ൽ വീ​ണ ര​ണ്ട് ആ​ന​ക​ളെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ന്പ​നും പി​ടി​യും കു​ള​ത്തി​ൽ വീ​ണ​തു ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ചെ​ന്പ്ര​മ​ല​യു​ടെ താ​ഴ്വാ​ര​ത്തു​ള്ള കു​ള​ത്തി​നി​ന്നു ക​ര​ക​യ​റു​ന്ന​തി​നു​ള്ള ആ​ന​ക​ളു​ടെ ശ്ര​മം ഫ​ലി​ച്ചി​ല്ല. ഇ​തോ​ടെ ച​കി​ത​രാ​യ അ​വ 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ള​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും പാ​ഞ്ഞു. കു​ള​ക്ക​ര​യി​ൽ ആ​ളു​ക​ളെ ക​ണ്ട​തും ആ​ന​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു രാ​വി​ലെ ആ​റോ​ടെ​യാ​ണ് വ​നം ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തു എ​ത്തി​യ​ത്. കു​ള​ത്തി​ലേ​ക്കു പ​ട​വു​ക​ൾ നി​ർ​മി​ച്ചു ആ​ന​ക​ളെ ക​ര​ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു വി​ഫ​ല​മാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ഭാ​ഗ​ത്തെ മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നീ​ക്കി ആ​ന​ക​ൾ​ക്കു കു​ള​ത്തി​ൽ​നി​ന്നു ക​യ​റാ​ൻ മാ​ർ​ഗം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണു​നീ​ക്കി​യ ഭാ​ഗ​ത്തു​കൂ​ടി കൊ​ന്പ​നാ​ണ് ആ​ദ്യം കു​ള​ത്തി​ൽ​നി​ന്നു ക​യ​റി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ പി​ടി​യും ക​ര​യി​ലെ​ത്തി. ര​ണ്ടാ​ന​ക​ളും പ​രാ​ക്ര​മ​ത്തി​നു തു​നി​യാ​തെ തോ​ട്ട​ത്തി​ലൂ​ടെ വ​ന​ത്തി​ലേ​ക്കു പാ​യു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്തം ഉ​ച്ച​യോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​തെ​ന്നു സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി.​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.