പു​ഴു​നി​റ​ഞ്ഞ മാ​സം വി​റ്റ​താ​യി പ​രാ​തി
Sunday, April 5, 2020 11:05 PM IST
വെ​ള്ള​മു​ണ്ട: പു​ഴു​നി​റ​ഞ്ഞ ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി പ​രാ​തി. വെ​ള്ള​മു​ണ്ട​യി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ വാ​ഹ​ന​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കി​യ ഇ​റ​ച്ചി​യി​ലാ​ണ് പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ക​ട​ക​ളി​ൽ വെ​ച്ച് മാ​സം വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് ക​ട​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും ഉ​രു​വി​നെ അ​റ​വ് ന​ട​ത്തി വാ​ഹ​ന​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് പ്ര​കാ​രം തൊ​ണ്ട​ർ​നാ​ട് മ​ക്കി​യാ​ട് സ്വ​ദേ​ശി​ക​ളാ​ണ് പോ​ത്തി​റ​ച്ചി വാ​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്തി ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന സ​മ​യ​ത്താ​ണ് പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​രോ​ടൊ​പ്പം ഇ​റ​ച്ചി വാ​ങ്ങി​യ മ​റ്റ് ആ​ളു​ക​ളോ​ട് അ​ന്വേ​ഷി​ക്കു​ക​യും അ​വ​രും പു​ഴു​വി​നെ​ക​ണ്ട​ത്തു​ക​യും ചെ​യ്തു. ജോ​ണി, അ​ജീ​ഷ്, സ​തീ​ശ​ൻ എ​ന്നി​വ​ർ വാ​ങ്ങി​യ ഇ​റ​ച്ചി​യി​ൽ ആ​ണ് ആ​ദ്യം പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വെ​ള്ള​മു​ണ്ട പോ​ലീ​സി​ലും ആ​രോ​ഗ്യ​വി​ഭ​ഗ​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് മാം​സം വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.