ഡോ​ക്ട​ർ​മാ​ർ വി​ളി​പ്പു​റ​ത്ത്, ആ​ശ്വാ​സ​മാ​യി ടെ​ലി​മെ​ഡി​സി​ൻ
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ന്‍റെ​യും ഹോ​മി​യോ വ​കു​പ്പി​ന്‍റെ​യും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ങ്ങ​ൾ. ജ​ന​റ​ൽ മെ​ഡി​സി​ൻ, മാ​ന​സി​കം, ഗൈ​ന​ക്കോ​ള​ജി, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം, ത്വ​ക്ക് രോ​ഗം എ​ന്നി​വ​യി​ലാ​ണ് ടെ​ലി​ഫോ​ണ്‍ വ​ഴി ചി​കി​ൽ​സ.
ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ന്‍റെ ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ 480 പേ​ർ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ജ​ന​റ​ൽ മെ​ഡി​സി​ൽ - 210, മാ​ന​സി​കം - 240, സ്ത്രീ​രോ​ഗം - 20, കു​ട്ടി​ക​ളു​ടെ രോ​ഗം - 21, ത്വ​ക്ക് രോ​ഗം -ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് ചി​കി​ൽ​സാ ക​ണ​ക്കു​ക​ൾ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ട് ഡോ​ക്ട​ർ​മാ​രാ​ണ് സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.
മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ത​ത് പ്ര​ദേ​ശ​ത്തെ ഡി​സ്പ​ൻ​സ​റി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും. പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ഡി​സ്പ​ൻ​സ​റി​ക​ളി​ൽ ന​ട​ത്തു​ന്നു​ണ്ട്. മ​റ്റ് ചി​കി​ൽ​സാ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ ഡി​സ്പെ​ൻ​സ​റി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രെ​യും രോ​ഗി​ക​ൾ​ക്ക് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​കി​ൽ​സ നി​ർ​ദ്ദേ​ശ​ങ്ങ​ൾ തേ​ടാ​നും സൗ​ക​ര്യ​മു​ണ്ട്.
ഹോ​മി​യോ വി​ഭാ​ഗ​ത്തി​ൽ 120 പേ​രാ​ണ് ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. മാ​ന​സി​ക സം​ഘ​ർ​ഷം നേ​രി​ടു​ന്ന​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കാ​ൻ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. അ​ഞ്ചു​കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ 13 ഡോ​ക്ട​ർ, ഏ​ഴ് സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ല​ഭി​ക്കും. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഡോ​ക്ട​റെ നേ​രി​ട്ട് സ​മീ​പി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് വ​കു​പ്പു​ക​ൾ ഇ​ത്ത​ര​മൊ​രു സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

പ​ച്ച​ക്ക​റി​ക്കൃ​ഷി:
സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഫേ​സ്ബു​ക്ക് ലൈ​വ്

ക​ൽ​പ്പ​റ്റ: വീ​ട്ടി​ൽ മൈ​ക്രോ ഗ്രീ​ൻ കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യ​വ ചെ​യ്യു​ന്ന​വ​ർ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ൻ ഫേ​സ്ബു​ക്ക് ലൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് ഫേ​സ്ബു​ക്ക് ലൈ​വ്. വി​ത്ത് ത​യാ​റാ​ക്ക​ൽ, കൃ​ഷി​രീ​തി, വ​ള​പ്ര​യോ​ഗം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. ലൈ​വ് കാ​ണു​ന്ന​തി​നുfacebook.com/harithakeralamission എ​ന്ന പേ​ജ് സ​ന്ദ​ർ​ശി​ക്ക​ണം.