ലോക്ക്ഡൗണ്‌ ലംഘനം: കേ​സു​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​വി​ഞ്ഞു
Tuesday, April 7, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന്‍റെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​വി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 1,136 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
വി​വി​ധ കേ​സു​ക​ളി​ൽ 665 പേ​രെ അ​റ​സ്്റ്റു ചെ​യ്തു. 652 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ മാ​ത്രം 55 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ അ​റി​യി​ച്ചു. 19 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. 36 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ൽ 338 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 338 പേ​ർ കൂ​ടി കോ​വി​ഡ്19 നി​രീ​ക്ഷ​ണ​ത്തി​ൽ. നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​രു​ടെ ആ​കെ​യെ​ണ്ണം 12647 ആ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ര​ട​ക്കം 10 ആ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 199 സാം​പി​ളു​ക​ളി​ൽ 184 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 14 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ലെ 14 ചെ​ക്പോ​സ്റ്റു​ക​ളി​ൽ ഇ​ന്ന​ലെ 973 വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ 1,569 പേ​രെ പ​രി​ശോ​ധി​ച്ചു. ആ​രി​ലും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 109 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.