നാ​ട്ടി​ലി​റ​ങ്ങി കൂ​ട്ടം തെ​റ്റി​യ കു​ട്ടി​ക്കൊ​ന്പ​നെ കാ​ടു​ക​യ​റ്റി
Tuesday, May 19, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: നാ​ട്ടി​ലി​റ​ങ്ങി കൂ​ട്ടം​തെ​റ്റി​യ കു​ട്ടി​ക്കൊ​ന്പ​നെ മൂ​ന്നു​ദി​വ​സം നീ​ണ്ട പ​രി​ശ്ര​ത്തി​നൊ​ടു​വി​ൽ കാ​ടു​ക​യ​റ്റി. ഒ​ന്ന​ര വ​യ​സു മ​തി​ക്കു​ന്ന ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​തെ വ​ട​ത്തി​ൽ ബ​ന്ധി​ച്ചു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​ണ് കാ​ട്ടി​ലെ​ത്തി​ച്ച​ത്.
സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ വൈ​ത്തി​രി​ക്കു സ​മീ​പം ചാ​രി​റ്റി​യി​ലാ​ണ് കു​ട്ടി​ക്കൊ​ന്പ​ൻ കൂ​ട്ടം തെ​റ്റി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ക്കു​ട്ടി ത​നി​ച്ചു​മേ​യു​ന്ന​തു ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കൂ​ട്ട​ത്തി​ലേ​ക്കു കു​ട്ടി​യാ​ന​യെ തു​ര​ത്താ​ൻ രണ്ടു ദിവസം ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല. ഒ​ടു​വി​ൽ കു​ട്ടി​ക്കൊ​ന്പ​നെ പി​ടി​ച്ചു​കെ​ട്ടി വ​ണ്ടി​യി​ലാ​ക്കി വ​ന​ത്തി​ൽ വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ പ്ര​യ​ത്നം ഉ​ച്ച​യോ​ടെ​യാ​ണ് ല​ക്ഷ്യം​ക​ണ്ട​ത്. വ​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ബ​ന്ധി​ച്ച​തോ​ടെ പ​രാ​ക്ര​മം കാ​ട്ടി​യ ആ​ന​ക്കു​ട്ടി​യ ഡി​വി​ഷ​ണ​ൽ ഫോ​സ്റ്റ് ഓ​ഫീ​സ​ർ പി.​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ഹ​സ​പ്പെ​ട്ടാ​ണ് വ​ണ്ടി​യി​ൽ ക​യ​റ്റി വ​ന​ത്തി​ൽ വി​ട്ട​ത്. കു​ട്ടി​യാ​ന കൂ​ട്ട​ത്തി​ൽ ചേ​ർ​ന്നെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് വ​ന​പാ​ല​ക​ർ കാ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്.