വ​യ​നാ​ട്ടി​ൽ 1,245 ആ​ളു​ക​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, May 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ​കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ 1,245 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3,005 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച 16 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 26 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ 176 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ​നി​ന്നു ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1,398 സ്ര​വ സാന്പിളി​ൽ 1,000 ഫ​ലം ല​ഭി​ച്ച​തി​ൽ 977 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 391 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ 76 സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​ട്ടു. ഇ​തി​ൽ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 41 പേ​രു​ടെ​യും നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാം​പി​ൾ ഉ​ൾ​പ്പെ​ടും.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്,ഒ​ന്പ​ത്,17 വാ​ർ​ഡു​ക​ൾ, ത​ച്ച​ന്പ​ത്ത് കോ​ള​നി, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങോ​ട്ട് കോ​ള​നി എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി.​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ന​ലെ മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റ് വ​ഴി 239 പേ​ർ ജി​ല്ല​യി​ൽ എ​ത്തി. മേയ് നാ​ലി​നു​ശേ​ഷം ഇ​ന്ന​ലെ വ​രെ 8,706 പേ​രാ​ണ് മു​ത്ത​ങ്ങി​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നു 20 പേ​ർ കൂ​ടി ജി​ല്ല​യി​ലെ​ത്തി. ഇ​തി​ൽ ഏ​ഴ് പേ​രെ ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ണ​ൽ ക്വാ​റന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലും 12 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഒ​രാ​ൾ സ​മീ​പ ജി​ല്ല​യി​ലെ വീ​ട്ടി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ വ​രെ 94 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്.52 പേ​ർ വീ​ടു​ക​ളി​ലും 42 പേ​ർ ക്വാ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ലു​മാ​ണ്.അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലെ ചെ​ക്പോ​സ്റ്റു​ക​ളി​ൽ സേ​വ​ന​ത്തി​നു നി​യോ​ഗി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ചു. ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഒ​ഴി​കെ ക​ട​ക​ളു​ടെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ക്കി.