കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി: ക​ന്പോ​ള​വി​ല നി​ർ​ണ​യ​ത്തി​നു മ​ന്ദ​ഗ​തി
Sunday, May 24, 2020 1:14 AM IST
ക​ൽ​പ്പ​റ്റ:​കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ലെ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ൽ​നി​ന്നു വ​നം വ​കു​പ്പ് തെ​റ്റാ​യി പി​ടി​ച്ചെ​ടു​ത്ത 12 ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ന്‍റെ ക​ന്പോ​ള​വി​ല നി​ർ​ണ​യ​ത്തി​നു മ​ന്ദ​ഗ​തി. മേ​യ് നാ​ലി​നു ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ക​ന്പോ​ള​വി​ല നി​ർ​ണ​യ​ത്തി​നു മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ.​ഐ. ഷാ​ജു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും വൈ​കു​ക​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ. ക​ള​ക്ട​ർ​ക്കും ത​ഹ​സി​ൽ​ദാ​ർ​ക്കും പു​റ​മേ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ​എ) കെ. ​അ​ജീ​ഷ്, കാ​ഞ്ഞി​ര​ങ്ങാ​ട് സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​പി. ദി​നേ​ശ​ൻ, കാ​ഞ്ഞി​ര​ത്തി​നാ​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​രു​മ​ക​ൻ ജ​യിം​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത​താ​യി​രു​ന്നു യോ​ഗം. ഭൂ​മി​യു​ടെ ക​ന്പോ​ള​വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ എം​എ​ൽ​എ നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ മാ​സം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ക​ന്പോ​ള​വി​ല നി​ർ​ണ​യ​ത്തി​നാ​യി സ്ഥ​ല​സ​ന്ദ​ർ​ശ​നം പോ​ലും ന​ട​ന്നി​ട്ടി​ല്ല. വി​ല​നി​ർ​ണ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​രും തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും വ​നം വ​കു​പ്പ് പ്ര​തി​നി​ധി​യും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ഇ​തു​വ​രെ ന​ട​ന്നി​ല്ല.

കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ സ​ർ​വേ ന​ന്പ​ർ 238/1ലാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി. കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജ്, ജോ​സ് എ​ന്നി​വ​ർ​ക്കു ജ·ാ​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ലം അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്താ​ണ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥ​ലം 2013ൽ ​വ​ന​ഭൂ​മി​യാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഭൂ​മി തി​രി​കെ കി​ട്ടു​ന്ന​തി​നു ന​ട​ത്തി​യ വ്യ​വ​ഹാ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാ​ഗം ജ​യിം​സ് 2015ലെ ​സ്വാ​ന്ത്ര്യ​ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​തു കൃ​ഷി​ഭൂ​മി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഹ​രി​ത​സേ​ന ചെ​യ​ർ​മാ​ൻ വി.​ടി. പ്ര​ദീ​പ് കു​മാ​ർ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ് എ​ന്നി​വ​രു​ടെ ഹ​ര​ജി​യി​ൽ നി​യ​മ​സ​ഭ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഭൂ​മി കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നു തെ​ളി​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2020 ഫെ​ബ്രു​വ​രി 10നു ​മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു തു​ല്യ അ​ള​വി​ൽ പ​ക​രം ഭൂ​മി ന​ൽ​കാ​മെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​ക​രം​ഭൂ​മി നി​ർ​ദേ​ശ​ത്തോ​ടു വി​യോ​ജി​ച്ച കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ 1985 ഫെ​ബ്രു​വ​രി 18ലെ ​ഫോ​റ​സ്റ്റ് ട്രി​ബ്യൂ​ണ​ൽ വി​ധി​യും ഭൂ​മി നി​ക്ഷി​പ്ത​മാ​ക്കി വ​നം വ​കു​പ്പ് 2013ൽ ​പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​വും റ​ദ്ദു​ചെ​യ്തു ഭൂ​മി തി​രി​കെ ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​ക്കു പ​ക​രം ക​ന്പോ​ള​വി​ല ല​ഭ്യ​മാ​ക്കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഏ​പ്രി​ൽ ആ​റി​നു റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​സ്തു​വി​ന്‍റെ ക​ന്പോ​ള​വി​ല ക​ണ​ക്കാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഭൂ​മി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് വ​നം വ​കു​പ്പ് മു​റി​ച്ചു​മാ​റ്റി​യ​തു​മാ​യ മ​ര​ങ്ങ​ളു​ടെ വി​ല​യും ക​ന്പോ​ള​വി​ല നി​ർ​ണ​യി​ക്കു​ന്പോ​ൾ ക​ണ​ക്കാ​ക്ക​ണ​മെ​ന്നു മെ​യ് നാ​ലി​ലെ യോ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാ​ഗം ജ​യിം​സ് ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഭൂ​മി​യു​ടെ​യും നി​ല​വി​ലു​ള്ള മ​ര​ങ്ങ​ളു​ടെ​യും വി​ല​യേ നി​ർ​ണി​യി​ക്കൂ എ​ന്ന നി​ല​പാ​ടാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ്വീ​ക​രി​ച്ച​ത്.

2013ലെ ​എ​ൽ​എ​ആ​ർ​ആ​ർ നി​യ​മ​പ്ര​കാ​ര​മാ​ണ് വ​സ്തു​വി​ന്‍റെ ക​ന്പോ​ള​വി​ല നി​ർ​ണ​യി​ക്കേ​ണ്ട​ത്. ഭൂ​മി​യി​ൽ നി​ല​വി​ലു​ള്ള മ​ര​ങ്ങ​ളു​ടെ വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​നു നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു യോ​ഗ തീ​രു​മാ​നം. വി​ല​നി​ർ​ണ​യ ന​ട​പ​ടി​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ക​മ്മി​റ്റി​യി​ൽ ജ​ന​പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.