നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ല​ഭ്യ​മാ​ക്ക​ണം: ലെ​ൻ​സ്ഫെ​ഡ്
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: പ്ര​വൃ​ത്തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​ത്തി​നു മാ​ത്രം ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ അ​നു​വാ​ദം. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ബാ​ധ​ക​മാ​ക്കി​യ നി​യ​ന്ത്ര​ണം ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​നഃ​പ​രി​ശോ​ധി​ക്ക​ണം. വീ​ടു​പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​രെ​ല്ലാം മ​ഴ​ക്കാ​ല​ത്തു വ​ലി​യ പ്ര​യാ​സ​ത്തി​ലാ​കു​മെ​ന്നു ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് പ്രി​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് അ​രി​വ​യ​ൽ, കെ.​ഇ. ഏ​ബ്ര​ഹാം, സു​രേ​ന്ദ്ര​ൻ സൂ​ര്യോ​ദ​യ, ജ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.