പൊ​തു​സ്ഥ​ല ശു​ചീ​ക​ര​ണ യ​ജ്ഞ​വു​മാ​യി ശ്രേ​യ​സ്
Monday, May 25, 2020 11:31 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ കോ​വി​ഡ്-19 പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലി​നാ​യി ബത്തേരി രൂപതയുടെ സാമൂഹിക സേവനവിഭാഗമായ ശ്രേ​യ​സ് പൊ​തു​സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​ൻ ആ​രം​ഭി​ച്ചു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ശു​ചീ​ക​രി​ച്ചു​കൊ​ണ്ട് ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ന് തു​ക്ക​മാ​യി.
ബ​ത്തേ​രി ഡി​പ്പോ​യി​ലെ നൂ​റ്റി​അ​റു​പ​തി​ൽ​പ​രം ബ​സു​ക​ൾ ക​ഴു​കി ശു​ചീ​ക​രി​ക്കു​ന്ന പ​ദ്ധ​തി ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി സ്ഥി​രം വി​ക​സ​ന​കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ്രേ​യ​സ് ര​ക്ഷാ​ധി​കാ​രി​യും ബ​ത്തേ​രി ബി​ഷ​പു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രേ​യ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ, എം​സി​വൈ​എം ബ​ത്തേ​രി മേ​ഖ​ല യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.