ലോ​ക്ക്ഡൗ​ണ്‍ പ​രി​ശീ​ല​ന​കാ​ല​മാ​ക്കി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ
Tuesday, May 26, 2020 10:49 PM IST
പു​ൽ​പ്പ​ള്ളി: ലോ​ക്ക്ഡൗ​ണ്‍ കാ​ലം പ​രി​ശീ​ല​ന കാ​ല​മാ​ക്കി പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ക​ര​കൗ​ശ​ല പ്ര​വൃ​ത്തി​ക​ള​ട​ക്കം വീ​ട്ടി​ലി​രു​ന്ന് ചെ​യ്താ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ലം വി​ദ്യാ​ർ​ഥിക​ൾ ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി​യ​ത്. വാ​ട്സാ​പ്പി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും മ​റ്റും ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പ്ര​വൃത്തി​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വീ​ട്ടി​ലി​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​രി​മു​റ​ക്കം ഒ​ഴി​വാ​ക്കാ​നു​ള്ള ചി​ന്ത​ക​ളും അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്നു​ണ്ട്.
ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ർ​മ്മാ​ണം, കോ​വി​ഡ്-19 ആ​ൽ​ബം തയാ​റാ​ക്ക​ൽ, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ലെ ഓ​ർ​മ്മ മ​രം ന​ട​ൽ, കൈ​ക​ഴു​ക​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് ഓ​രോ ദി​വ​സ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ൽ​കി​യ​ത്. പ്ര​വൃ​ത്തി​ക​ൾ വാ​ട്സാ​പ്പി​ലൂ​ടെ അ​ധ്യാ​പ​ക​ർ എ​ല്ലാ ദി​വ​സ​വും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ല​ത്ത് ലോ​കം മു​ഴു​വ​ൻ അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്പോ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളെ എ​ങ്ങ​നെ ഈ ​മു​ന്നേ​റ്റ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാം എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​തെ​ന്ന് സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക​യാ​യ സി​സ്റ്റ​ർ ആ​ൻ​സ് മേ​രി പ​റ​ഞ്ഞു.