ജി​ല്ല​യി​ൽ 199 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, May 28, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 199 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. നി​ല​വി​ൽ 3846 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 342 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1725 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 160 പേ​ർ ഇ​ന്ന​ലെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1694 ആ​ളു​ക​ളു​ടെ സാം​പി​ളു​ക​ളി​ൽ 1505 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 1478 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 184 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 1744 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1489 ഉം ​നെ​ഗ​റ്റീ​വാ​ണ്.
ജി​ല്ല​യി​ലെ 10 അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 2163 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 3885 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 567 പേ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 98 രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി.

സീ​റ്റ് ഒ​ഴി​വ്

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലേ​ക്ക് 2020-21 അ​ധ്യയ​ന വ​ർ​ഷ​ത്തെ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റ് ഒ​ഴി​വു​ണ്ട്. ഫോ​ണ്‍: 04935 241322, 9645304898, 9496056545, 9400006498.

ക​ള​ക്ട​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മാ​ത്തൂ​ർ​പൊ​യി​ൽ കാ​ട്ടു​നാ​യ്ക്ക കോ​ള​നി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ് 19 രോ​ഗ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. കോ​ളി​നി​യി​ലു​ള്ള​വ​ർ​ക്ക് മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ കോ​ള​നി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി അ​വ പ​രി​ഹ​രി​ച്ച് രോ​ഗ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ള​ക്ട​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്.