കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം: ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Saturday, May 30, 2020 11:21 PM IST
ക​ല്‍​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ട്ടി​യൂ​ര്‍ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ വൈ​ശാ​ഖ മ​ഹോ​ത്സ​വം ഇ​ക്കു​റി ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യി​ട്ടാ​ണ് ന​ട​ത്തു​ക​യെ​ന്ന് ക്ഷേ​ത്രം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ്ര​ധാ​ന ച​ട​ങ്ങു​ക​ൾക്ക് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി​യ ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മു​ള​ളു. ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.