ബാണാസുര സാഗർ: അ​ധി​ക​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തു വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കി​ല്ലെ​ന്ന്
Saturday, May 30, 2020 11:21 PM IST
ക​ല്‍​പ്പ​റ്റ: ബാ​ണാ​സു​ര​സാ​ഗ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ഴ​ക്കാ​ല​പൂ​ര്‍​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ണ​യി​ല്‍​നി​ന്നു അ​ധി​ക​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തും വ​യ​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കി​ല്ലെ​ന്നു ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​ശ്രീ​ധ​ര​ന്‍. ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്റെ അ​ടി​യ​ന്ത​ര​ഘ​ട്ട ക​ര്‍​മ​പ​ദ്ധ​തി​യു​ടെ​യും മ​ഴ​ക്കാ​ല​പൂ​ര്‍​വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

61 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് അ​ണ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശം. അ​തേ​സ​മ​യം ക​ബ​നി ന​ദി​യു​ടെ ജി​ല്ല​യി​ലെ വൃ​ഷ്ടി​പ്ര​ദേ​ശം ഏ​ക​ദേ​ശം 1,930 ച​തു​ര​ശ്ര കി​ലോ മീ​റ്റ​റാ​ണ്. സം​സ്ഥാ​നാ​തി​ര്‍​ത്തി നി​ര​പ്പും ബാ​ണാ​സു​ര​സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ബെ​ഡ് നി​ര​പ്പും ത​മ്മി​ല്‍ 16.27 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് വ്യ​ത്യാ​സം. പു​ഴ​യ്ക്ക് വേ​ഗ​ത്തി​ല്‍ ഒ​ഴു​കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ച​രി​വ് ല​ഭി​ക്കാ​ത്ത​താ​ണ് വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നു പ്രാ​ധാ​ന കാ​ര​ണം.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തി​നു​പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പെ​യ്യു​ന്ന മ​ഴ​യാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ വെ​ള​ള​പ്പൊ​ക്കം സൃ​ഷ്ടി​ക്കു​ന്ന​ത്. 2019ല്‍ ​ബാ​ണാ​സു​ര​സാ​ഗ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു 515 എം.​എം മ​ഴ പെ​യ്ത ദി​വ​സം ജി​ല്ല​യി​ല്‍ വെ​ള​ള​പ്പൊ​ക്കം ഉ​ണ്ടാ​യി. അ​പ്പോ​ള്‍ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രു​ന്നി​ല്ലെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന് ത​ക​ര്‍​ച്ച നേ​രി​ട്ടാ​ല്‍ ന​ട​ത്തേ​ണ്ട അ​ടി​യ​ന്ത​ര​ഘ​ട്ട ക​ര്‍​മ​പ​ദ്ധ​തി​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സി.​കെ.​ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള​ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്റ്മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പി.​മ​നോ​ഹ​ര​ന്‍, സ​ബ് എ​ന്‍​ജീ​നീ​യ​ര്‍ കെ. ​അ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.