ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ വ​യ​നാ​ട്ടി​ൽ അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല
Monday, June 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ വ​യ​നാ​ട്ടി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ അ​ധി​ക​വും. സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തി​ൽ ടെ​ലി​വി​ഷ​ൻ, കം​പ്യൂ​ട്ട​ർ, സ്മാ​ർ​ട്ട്ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ നാ​മ​മാ​ത്ര​മാ​ണ്. ടെ​ലി​വി​ഷ​ൻ ഉ​ണ്ടാ​യി​ട്ടും ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളും കു​റ​വ​ല്ല. ചി​ല ക​ന്പ​നി​ക​ളു​ടെ ടെ​ലി​വി​ഷ​ൻ ക​ണ​ക്ഷ​നി​ൽ വി​ക്ടേ​ഴ്സ് ചാ​ന​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തും ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നെ ബാ​ധി​ച്ചു.
ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് 23 പ​ഠ​ന​മു​റി​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ച​ത്.​എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്നു​ള്ള പ​രി​ശീ​ല​ക​ന്‍റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി. ജൂ​ണ്‍ ഏ​ഴി​ന് മു​ൻ​പാ​യി മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ൽപ്പ​റ്റ ഓ​ണി​വ​യ​ലി​ലെ പ​ഠ​ന​മു​റി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശി​ച്ചു. സ്വ​ന്ത​മാ​യി കം​പ്യൂ​ട്ട​റു​ള്ള വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ പൊ​തു​വെ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.