കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് യാ​ത്ര​യ​യ​പ്പ്: ന​ട​പ​ടി എ​ടു​ക്ക​ണമെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, June 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഡി​എം​ഒ ഓ​ഫീ​സി​ൽ ന​ട​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യ​യ​പ്പ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ഴു​വ​ൻ ലം​ഘി​ച്ചു​കൊ​ണ്ടാ​ണെ​ന്നും ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് എ​ന്ന​ത് അ​തീ​വ ഗൗ​ര​വ​മു​ള​മാ​ക്കു​ന്ന​താ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ ആ​വേ​ശം കാ​ണി​ക്കു​ന്ന പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്തി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്ത് ന​ട​ക്കു​ന്ന അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​ണ്. ജീ​വ​ന​ക്കാ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​ണ് വ​ന്ന​ത് എ​ന്ന ഡി​എം​ഒ യു​ടെ നി​ല​പാ​ട് ക​ള്ള​ത്ത​ര​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​റി​യി​ച്ചു.