ത​മി​ഴ്നാ​ട്ടി​ൽ പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു: ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Monday, June 1, 2020 11:26 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ പൊ​തു​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​തോ​ടെ 50 ശ​ത​മാ​നം ബ​സ് സ​ർ​വീ​സ് ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. 70 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.
നീ​ല​ഗി​രി ജി​ല്ല​യി​ൽ ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ, കു​ന്നൂ​ർ, കോ​ത്ത​ഗി​രി ഡി​പ്പോ​ക​ളി​ൽ നി​ന്ന് ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഗൂ​ഡ​ല്ലൂ​ർ ടി​എ​ൻ​എ​സ്ടി​സി ബ​സ് ഡി​പ്പോ​യി​ൽ നി​ന്ന് 39 ബ​സു​ക​ളി​ൽ 19 ബ​സു​ക​ൾ ഉൗ​ട്ടി, മേ​ട്ടു​പാ​ള​യം, കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്കും 15 ബ​സു​ക​ൾ ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ മാ​ത്ര​മെ ക​യ​റ്റു​ക​യു​ള്ളു. സാ​ധാ​ര​ണ ബ​സ് ചാ​ർ​ജ് മാ​ത്ര​മെ ഈ​ടാ​ക്കു​ക​യു​ള്ളു.
ഗൂ​ഡ​ല്ലൂ​ർ ഡി​പ്പോ മാ​നേ​ജ​ർ നാ​ഗേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് സ​ർ​വീ​സ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​വാ​യി​രു​ന്നു.
ബ​സ് സ്ഥി​ര​മാ​യി ഓ​ടു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് സ​ർ​വീ​സ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.