ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Monday, June 1, 2020 11:26 PM IST
മീ​ന​ങ്ങാ​ടി: കോ​വി​ഡ് പ്രോ​ട്ടോ​കോൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു കൊ​ണ്ട് മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് ആ​രം​ഭി​ച്ചു. മീ​ന​ങ്ങാ​ടി പൊ​തു ജ​നാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​മ്മി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ക്യാ​ന്പ് ഒ​ഫീ​ഷ്യ​ൽ​സി​നും ആ​വി​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി. ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജോ​ഗ്ര​ഫി, ഇം​ഗ്ലീ​ഷ്, ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി എ​ന്നീ ആ​റു വി​ഷ​യ​ങ്ങ​ളി​ലാ​യി 109 അ​ധ്യാ​പ​ക​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ​നാ​സ​ർ, ഹൈ​രു​ദ്ധി​ൻ, ബാ​വ കെ. ​പാ​ല്കു​ന്ന്, ജോ​സ്, സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ല്യ നി​ർ​ണാ​യ ക​ന്പ് മൂ​ന്ന് ആ​ഴ്ച നീ​ണ്ടു നി​ൽ​ക്കും.