254 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 254 പേ​രെ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ജി​ല്ല​യി​ൽ നി​ല​വി​ൽ 3758 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ പ​ട്ടി​ക വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 781 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1792 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ്. ഇ​ന്ന​ലെ 196 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1900 സാം​പി​ളു​ക​ളി​ൽ 1610 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 1576 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 289 സാം​പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 2074 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1706 ൽ 1700 ​നെ​ഗ​റ്റീ​വും ആ​റ് പോ​സി​റ്റീ​വു​മാ​ണ്.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന​ലെ മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റ് വ​ഴി 265 പേ​ർ കൂ​ടി ജി​ല്ല​യി​ലേ​ക്ക് എ​ത്തി. മു​ത്ത​ങ്ങ ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ 102 പേ​രും ക​ലൂ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ 163 പേ​രു​മാ​ണെ​ത്തി​യ​ത്. പ​ട്ടി​ക വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട 31 പേ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റൈ​നി​ലാ​ക്കി.