വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു ആ​റു പേ​ർക്ക്
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ നാ​ല് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു കോ​വി​ഡ്. ബ​ത്തേ​രി കു​പ്പാ​ടി പൂ​ള​വ​യ​ലി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള ലാ​ഡ​ർ റി​സോ​ർ​ട്ടി​ലെ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​റു പേ​രി​ലാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​വി​ഞ്ഞാ​ൽ, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളാ​ണ് രോ​ഗം പി​ടി​പെ​ട്ട മ​റ്റു ര​ണ്ടു പേ​ർ. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മീ​ന​ങ്ങാ​ടി, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​നി​ക​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ മൂ​ന്നു പേ​ർ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ്. ഒ​ഡീ​ഷ​ക്കാ​ര​നാ​ണ് നാ​ലാ​മ​ൻ. ലാ​ഡ​ർ റി​സോ​ർ​ട്ടി​ലെ പ്ര​വൃ​ത്തി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ നി​ർ​ത്തി​വ​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ ഏ​താ​നും പേ​രെ ബ​ത്തേ​രി​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വൃ​ക്ക​രോ​ഗി​യാ​ണ് ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​നി. ഡ​യാ​ലി​സി​സി​നു മു​ന്നോ​ടി​യാ​യി മേ​യ് 29നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ 18നു ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി ഗ​ർ​ഭി​ണി​യാ​ണ്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഇ​ക്ക​ഴി​ഞ്ഞ 28നു ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു എ​ടു​ത്ത​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു രോ​ഗം പ​ട​ർ​ന്ന​തു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ. ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.
മു​ട്ടി​ല്‌ പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച്, ആ​റ് വാ​ര്‌​ഡു​ക​ളും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ന്‌ വാ​ര്‌​ഡു​ക​ളും ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യി ക​ള​ക്ട​ർ പ്ര​ഖ്യാ​പ​രി​ച്ചു. വൈ​റ​സ് ബാ​ധി​ത​രാ​യ 13 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗം സം​ശ​യി​ക്കു​ന്ന ഒ​ന്പ​തു പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 254 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
196 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 3,758 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സ​മൂ​ഹ​വ്യാ​പ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ​നി​ന്നു ഇ​തി​ന​കം പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച 2074 സാന്പിളിൽ 1706 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ ആ​റെ​ണ്ണ​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.