അ​ച്ചൂ​ർ പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളുന്നു
Wednesday, June 3, 2020 10:53 PM IST
പൊ​ഴു​ത​ന: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല സ്രോ​ത​സാ​യ അ​ച്ചൂ​ർ പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും കീ​ട​നാ​ശി​നി ക​ല​ക്കു​ന്ന​തും മൂ​ലം പു​ഴ​യി​ലെ ജൈ​വ​സ​ന്പ​ത്ത് ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ​മ​രു​ന്ന​ടി വ​ർ​ധി​ച്ച​തോ​ടെ ക​ക്ക​ക​ൾ, ഞ​ണ്ടു​ക​ൾ, മ​ത്സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ച​ത്തൊ​ടു​ങ്ങു​ക​യാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ഴ​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തും വ​ർ​ധി​ച്ചു. കു​ടി​വെ​ള്ള​ത്തി​നും മ​റ്റും ആ​ശ്ര​യി​ക്കു​ന്ന അ​ച്ചൂ​ർ പു​ഴ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ക്കു​ന്ന മ​ണ​ൽ വാ​ര​ലും പു​ഴ​യ്ക്ക ഭീ​ഷ​ണി​യാ​ണ്. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന് പ​രി​സ്ഥി​തി സം​ഘ​ട​ന നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.