പ​രി​സ്ഥി​തി ദി​നം: ജി​ല്ല​യി​ൽ 6.50 ല​ക്ഷം വൃ​ക്ഷ​ത്തൈക​ൾ ന​ടും
Wednesday, June 3, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 6.50 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. സെ​പ്റ്റം​ബ​ർ വ​രെ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തൈ​ക​ൾ ന​ടാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, കൃ​ഷി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ​ഭൂ​മി​യി​ലു​മാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക.
മ​ഹാ​ത്മ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ര​ണ്ട് ല​ക്ഷം തൈ​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം തൈ​ക​ൾ സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ന​ടു​ക.
കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി 2.5 ല​ക്ഷം തൈ​ക​ളാ​ണ് ന​ടു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ 1.25 ല​ക്ഷം തൈ​ക​ൾ ന​ടും. ഫ​ല​വൃ​ക്ഷ തൈ​ക​ൾ​ക്കൊ​പ്പം ഇ​രു​പ​തോ​ളം ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വൃ​ക്ഷ​ത്തൈ​ക​ളാ​ണ് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 10.30 ന് ​ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ബ​ത്തേ​രി താ​ലൂ​ക്കി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് തൈ ​ന​ട്ട് നി​ർ​വ​ഹി​ക്കും. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് പ​ങ്കെ​ടു​ക്കും. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ളേ​ജി​ൽ ഇ​ൻ​സി​റ്റി​റ്റ്യൂ​ഷ​ണ​ൽ പ്ലാ​ന്‍റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി തൈ ​ന​ടി​ൽ ഉ​ദ്ഘാ​ട​നം സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത് കു​മാ​ർ നി​ർ​വ​ഹി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ല​യി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.